എടത്തനാട്ടുകര പ്രവാസി കൂട്ടായ്‌മ കുടുംബ സംഗമം സംഘടിപ്പിച്ചു

Tuesday, March 13, 2018

യു എ ഇയിലെ എടത്തനാട്ടുകര പ്രവാസി കൂട്ടായ്‌മ കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാർജ റോളയിൽ യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200ൽ പരം പ്രതിനിധികൾ പങ്കെടുത്തു.

പ്രാദേശിക കുടുംബ കൂട്ടായ്മകൾ സമൂഹ നന്മക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും എടത്തനാട്ടുകരയിലും അതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നും കൂടുതൽ ജീവ കാരുണ്യപ്രവർത്തനങ്ങൾ കൂട്ടായ്മ നേതൃത്വം നൽകുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സുബൈർ കൽബ, ബൈജു, ആസിഫ് സി എൻ, സാബിത് തുടങ്ങിയവർ നേത്യത്വം നൽകിയ പരിപാടിയിൽ ശിവദാസൻ, മുഹമ്മദ്ഷാ, റഹ്മാൻ മാസ്റ്റർ, സുബൈർ സി എൻ, കുട്ടിപ തുടങ്ങിയവർ സംസാരിച്ചു മുപ്പത് വർഷമായി പ്രവാസജീവിതം നയിക്കുന്ന മുഹമ്മദ്, സൈതലവി എന്നിവരെ ആദരിച്ചു.

യുവ വ്യവസായി ശിവദാസൻ ചേപ്പിലക്കാട്ടിലിനെ സുബൈർ, കുഞ്ഞാൻ പാറോക്കോട് എന്നിവർ ചേർന്ന് ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന കലാപരിപാടിയിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.

×