Advertisment

യു.എ.ഇയില്‍ നെക്സാസ് ഈദ് - ഓണം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

യു.എ.ഇയിലെ നാട്ടികക്കരായ പ്രവാസികളുടെ കൂട്ടായ്മയായ ' നെക്സാസ് ' വിവിധയിനം കലാപരിപാടികളോടെ ഈദും ഓണവും ആഘോഷിച്ചു.

Advertisment

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂക്കളമഝരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ പായസമത്സരം, വടംവലി, ഓണസദ്യ, ചെണ്ടമേളം,അറബനമുട്ട് തുടർന്ന് വാദൃമേളങ്ങളോടെ മാവേലിയെയും മറ്റു അതിഥികളേയും ഘോഷയാത്രയായി വേദിയിലേക്കാനയച്ചു.

publive-image

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജാദ് നാട്ടിക അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരവും റേഡിയോ അവതാരകയുമായ സ്നേഹ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരിന്നു.

യോഗത്തിൽ 40 വർഷം പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കെ.എ അഷ്റഫിനെ മെമെന്റൊ നൽകി ആദരിച്ചു. പായസമത്സരത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷെറിനാ സിദ്ധീഖ്, ഹസീബാ ബാഷിക്, ഗിനി മനോജ്കുമാർ എന്നിവക്ക് ഉപഹാരങ്ങൾ നൽകി.

സുപ്രസിദ്ധ നാടന് പാട്ട് ഗായിക പ്രസീദ ചാലക്കുടി നയിച്ച നാടന്‍ പാട്ടും നാടന്‍ കലാപരിപാടികളും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു.

ഉംഅൽകുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സി.എം ബഷീർ സഫോക്ക് മാനേജിംഗ് ഡയറക്ടർ എം.എ.ഹാരിഫ് നെക്സാസ് രക്ഷാധികാരി മോഹനൻലാൽ, വനിത വിഭ സെക്രട്ടറി റാണി മനോഹർലാൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി പി. പി രാജു സ്വാഗതവും, ട്രഷറർ സൈനുദ്ദീൻ പി. എം നന്ദിയും അറിയിച്ചു

Advertisment