Advertisment

എംബസ്സി ബി എല്‍ എസ് സേവനങ്ങള്‍ വെള്ളിയാഴ്ചകളിൽ വീണ്ടും സമാജത്തില്‍.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളി സമാജം എംബസ്സിയുമായി സഹകരിച്ച് പൊതുജന സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തിയ സേവന പദ്ധതി അടുത്ത വെള്ളിയാഴ്ചയും ഉണ്ടായിരിക്കും. ഒരു മാസത്തില്‍ രണ്ട് വെള്ളിയാഴ്ചകളിലാണ് എംബസ്സിയുടെ വിവിധ സേവനങ്ങള്‍ സമാജത്തില്‍ ലഭ്യമാകുന്നത്.

9-ാം തിയ്യതി വെള്ളിയാഴ്ച അവധി ദിവസമാണെങ്കിലും സമാജത്തില്‍ എംബസ്സി അധികൃതരെത്തി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്ന് സമാജം ഭാരവാഹകള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് പ്രസ്തുത പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്. വെള്ളിയാഴ്ചകളില്‍ ഈ സര്‍വ്വീസുകകളെല്ലാം ലഭ്യമാകുന്നു എന്നതും, മസ്സഫയിലാണെന്നതും ഏറെ സൗകര്യപ്രദമായി എന്ന് ഈ പദ്ധതിയെ ഉപയോഗപ്പെടുത്തിയവര്‍ സംതൃപ്തി രേഖപ്പെടുത്തി.

Advertisment