Advertisment

ആർട്ട് യുഎഇ യുടെ ഇരുപത്തിയഞ്ചാമത് പ്രദർശനം 'എമിറേറ്റിസം' ആരംഭിച്ചു

author-image
admin
New Update

ആർട്ട് യുഎഇ യുടെ ഇരുപത്തിയഞ്ചാമത് പ്രദർശനം ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ഷെൻഗറില ഹോട്ടലിൽ ആരംഭിച്ചു.  ഇയർ ഓഫ് സായിദ് ആഘോഷങ്ങളുടെ ഭാഗമായി ആർട്ട് യുഎഇയും ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും ചേർന്ന് ''എമിറേറ്റിസം'' എന്ന പേരിൽ ആർട്ട് എക്സിബിഷന്റെ ഉത്‌ഘാടനം ഷെയ്ഖ് സായിദ് റോഡിലെ ഷെൻഗറില ഹോട്ടലിലെ അൽ വാസിൽ ഹാളിൽ വെച്ച് നടന്നു.

Advertisment

പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിൽ സീനിയർ ഓഫീസറായ ലതീഫ ഇബ്രാഹിം അഹമ്മദിന്റെയും പ്രശസ്ത എമിറേറ്റി ആർട്ടിസ്റ്റ് അബ്ദുൽ റൗഫ് ഖൽഫാന്റെയും ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഷാർജ രാജകുടുംബാംഗമായ ഹേർ എക്‌സലൻസി ഡോക്ടർ ഷെയ്‌ഖ ഹിന്ദ് അൽ ഖാസിമി ഉത്‌ഘാടനം നിർവഹിച്ച പ്രദർശനത്തിൽ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ഡയറക്റ്റർ ജനറലും ദുബായ് ഗവർണ്മെന്റ് റിയൽ എസ്റ്റേറ്റ് വകുപ്പ് മേധാവിയുമായ മാജിദ അലി റാഷിദും ദുബായ് ടൂറിസം ഡിപ്പാർട്ട്മെന്റ് ഇവന്റസ്‌ മേധാവിയും പവർ ഓഫ് പീപ്പിൾ ഫൗണ്ടറുമായ ഷെയ്‌ഖ ഇബ്രാഹിം അൽ മുത്തവ്വയും ദുബായ് വാട്ടർ & ഇലക്ട്രിസിറ്റി വകുപ്പ് മേധാവി ആമിന അൽ താനിയും മുഖ്യാതിഥികൾ ആയിരുന്നു.

ദുബായ് ഷെൻഗറില ഹോട്ടലിലെ 43 ആം നിലയിലെ അൽ വാസിൽ പ്രസിഡൻഷ്യൻ സ്യുട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട നൂറോളം അതിഥികൾക്ക് മുൻപിൽ ദുബായ് മ്യൂസിക്ക് ടീമിന്റെ വാദ്യോപകരണ മത്സരവും സംഗീത നിശയും അരങ്ങേറി . ലോക പ്രശസ്ത കാർപ്പറ്റ് നിർമ്മാതാക്കളായ സൈനർ ഉടമ അഹമ്മദ് സൈനാർ ഉദഘാടനം നിർവഹിച്ച സംഗീതനിശ ഒരാഴ്ച നീണ്ടു നിൽക്കും.

അബുദാബി രാജകുടുംബാഗമായ ഷെയ്‌ഖ മൈത്ത അൽ നഹ്യാൻ വിരൽ തുമ്പുകൾ കൊണ്ട് വരച്ച ഷെയ്ഖ് സായിദിന്റെ ചിത്രം അൽഫമാലി കമ്പനി ഉടമ ബോയ്‌ഡ്‌ ലിൻഡ്‌സെ ലേലത്തിൽ വിളിച്ചെടുത്തു . ചിത്രത്തിന് ലഭിച്ച തുക ഓട്ടിസം ട്രസ്റ്റ് ഫൗണ്ടേഷന് കൈമാറുമെന്ന് ആർട്ട് യുഎഇ സ്ഥാപകരായ സത്താർ അൽ കരാനും സക്കറിയ മുഹമ്മദും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment