Advertisment

ഇയർ ഓഫ് സായിദ് ആഘോഷങ്ങളുടെ ഭാഗമായി ആർട്ട് യുഎഇയുടെയും ഗ്ലോബൽ ആർട്ട് ഫൗണ്ടേഷന്‍റെയും നേതൃത്വത്തില്‍ ആർട്ട് എക്സിബിഷൻ 'എമിറേറ്റിസം'

author-image
admin
New Update

ഇയർ ഓഫ് സായിദ് ആഘോഷങ്ങളുടെ ഭാഗമായി ആർട്ട് യുഎഇയും ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും ചേർന്ന് ''എമിറേറ്റിസം'' എന്ന പേരിൽ ആർട്ട് എക്സിബിഷൻ ഇത്തവണത്തെ ആർട്ട് സീസണിൽ ഷെയ്ഖ് സായിദ് റോഡിലെ ഷെൻഗറില ഹോട്ടലിൽ 42 ആം നിലയിലെ അൽ വാസിൽ ഹാളിൽ വെച്ച് നടത്തുന്നു.

Advertisment

publive-image

ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിൽ സീനിയർ ഓഫീസറായ ലതീഫ ഇബ്രാഹിം അഹമ്മദിന്റെയും പ്രശസ്ത എമിറേറ്റി ആർട്ടിസ്റ്റ് അബ്ദുൽ റൗഫ് ഖൽഫാന്റെയും ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് . ദുബായ് ലാൻഡ് ഡിപ്പാർട്മ്മെന്റ് സീനിയർ ഡയറക്ടർ മജീദ് അൽ മാറി യും അബ്ദുൽ അസീസ് അൽ ഷെയ്ക്കും മുഖ്യാതിഥികളാകുമ്പോൾ ഷാർജ രാജകുടുംബാഗമായ ഷെയ്‌ഖ ഹിന്ദ് അൽ ഖാസിമിയാണ് പ്രദർശനം ഉത്‌ഘാടനം ചെയ്യുന്നത്.

publive-image

ദുബായ് സ്പ്രിങ് സീസണോടനുബന്ധിച്ച് ജുമേയ്‌റ ക്രീക്ക്സൈഡ് ഹോട്ടലിലും ഷെൻഗറിലായിലുമായി നടക്കുന്ന '' ആർട്ട് ഓഫ് സ്പ്രിങ് '' എക്സിബിഷനുകളിൽ ഇന്ത്യൻ ചിത്രകാരന്മാരായ സുമൻ മിത്രയുടെയും ഫാൽഗുനി ഭട്ടിന്റെയും ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിക്കുന്നു.

ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന പ്രദർശനങ്ങൾ 16 വരെ ഉണ്ടായിരിക്കും . ദുബായ് ആർട്ട് കൾച്ചർ ഡയറക്ടർ റാഫിയാ സുൽത്താൻ അൽ സുവൈദിയും ദുബായ് ടൂറിസം ഇവെന്റ്സ് ഡയറക്ടർ ഷെയ്‌ഖ ഇബ്രാഹിം അൽ മുതവ യും മുഖ്യാതിഥികളാകുന്ന പ്രദർശനം ഷെയ്‌ഖ അഫ്ര അൽ മക്തൂം ഉത്‌ഘാടനം ചെയ്യും .

publive-image

റമദാനോടനുബന്ധിച്ച് ഷിന്ദഗ പൈതൃക വില്ലേജിലെ ഷെയ്ഖ് സയീദ് അൽ മക്തൂം ഹൌസിൽ വെച്ച് നടക്കുന്ന അറബിക് കാലിഗ്രഫി പ്രദർശനത്തിൽ ഇരുപതോളം രാജ്യങ്ങളിലെ കാലിഗ്രഫി ചിത്രകാരന്മാർ പങ്കെടുക്കുന്നു.  ദുബായ് മുനിസിപ്പാലിറ്റി സീനിയർ ഡയറക്ടർ ഇസ്മായിൽ അൽ ശഅബാനും നാഷണൽ ടൂറിസം & ആന്റിക്വിറ്റീസ് ഡയറക്ട്ർ അബ്ദുള്ള അൽ ഹമ്മാദിയും മുഖ്യാതിഥികളാകുന്ന പ്രദർശനം ഹിസ് ഹൈനസ് ഷെയ്ഖ് ദിയാബ് ബിൻ ഖലീഫ അൽ നഹ്‌യാൻ ഉത്‌ഘാടനം ചെയ്യും.

publive-image

സമ്മർ വെക്കേഷനോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി സായിദ് മെമ്മോറിയൽ ചിത്രകലാ മത്സരം മെയ്ദാൻ ഹോട്ടലിൽ വെച്ച് നടത്തുമെന്ന് ആർട്ട് യുഎഇ സ്ഥാപകന്മാരായ സത്താർ അൽ കരനും സക്കറിയ മുഹമ്മദും വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment