Advertisment

അബുദാബിയില്‍ എനോറ ഫാം ഫൺഡേ പിക്നിക് മാര്‍ച്ച് 29 വെള്ളിയാഴ്ച

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: എടക്കഴിയൂർ നിവാസി കളുടെ യു. എ. ഇ യിലെ പ്രവാസി കൂട്ടായ്മയായ എനോര (ENORA) അംഗങ്ങള്‍ക്കു വേണ്ടി ഒരുക്കുന്ന 'എനോറ ഫാം ഫൺഡേ പിക്നിക്' അബുദാബിയിലെ ‘അല്‍ റഹബ’ സ്പോര്‍ട്ട്സ് ക്ലബ്ബില്‍ മാര്‍ച്ച് 29 വെള്ളിയാഴ്ച നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

വിവിധ കലാ - സാംസ്കാരിക പരിപാടികളും കായിക വിനോദങ്ങളും, കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പരിപാടികളും അരങ്ങേറും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം എന്നും ഭാരവാഹികള്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനു സമീപം - എടക്കഴിയൂര്‍ നിവാസികളുടെ യു. എ. ഇ.യിലെ പ്രാദേശിക കൂട്ടായ്മയാണ് ‘എനോറ’. ജാതി - മത കക്ഷി - രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി കലാ - സാംസ്‌കാരിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി യു. എ. ഇ.യിലെ ഏഴ് എമിറേറ്റുകളിലും സജീവ സാന്നിദ്ധ്യമായി എനോറ പ്രവര്‍ത്തിക്കുന്നു.

വിവരങ്ങള്‍ക്ക്: 050 73 88 464.

Advertisment