Advertisment

യു.എ.ഇ. എക്സ്ചേഞ്ച് യു.എ.ഇ. ഓപ്പൺ അത്‌ലറ്റിക് മീറ്റ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മലയാളീ സമാജം യു.എ.ഇ. എക്സ്ചേഞ്ച് യു.എ.ഇ. ഓപ്പൺ അത്‌ലറ്റിക് മീറ്റ് ഫോഴ്സ് ഓഫിസേഴ്സ് ക്ലബ് സ്റ്റേഡിയത്തിൽ യു.എ.ഇ. എക്സ്ചേഞ്ച് ഇവന്റ് ഹെഡ് മാനേജർ വിനോദ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളീ സമാജം പ്രസിഡന്റ് ടി.എ നാസർ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് , യു.എ.ഇ. എക്സ്ചേഞ്ച് ഏരിയ മാനേജർ മനോജ്, സമാജം കായിക വിഭാഗം സെക്രട്ടറി ഉമ്മർ നാലകത്ത് എന്നിവർ പ്രസംഗിച്ചു. യു എ.ഇ യിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 300 ൽ പരംസ്‌കൂൾ കുട്ടികളും വിവിധ തൊഴിൽ മേഖലകളിൽനിന്നുള്ള കായിക താരങ്ങളും സമാജം അംഗങ്ങളും അണിനിരന്ന് വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ ഒൻപത് മണിക്ക് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു .

6 വയസ്സിന് താഴെയുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളായിരുന്നു. കൂടാതെ 6 വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കും മത്സരം പ്രത്യേകമായിരുന്നു. ഫാമിലിക്കും 45 വയസ്സിനു മുകളിലുള്ളവർക്കും മത്സരങ്ങൾ ഉണ്ടായിരിരുന്നു. മത്സരത്തിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും, മെഡലും വിതരണം ചെയ്തു.

publive-image

കൂടാതെ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനും, കൂടുതൽ പോയിന്റ് നേടിയ സ്കൂളിനും, വ്യക്തികത ചാമ്പ്യൻ ഷിപ് നേടിയവർക്കും ട്രോഫിയും വിതരണം ചെയ്തു.

മത്സരങ്ങൾക്ക് ജയരാജ്, പുന്നൂസ് ചാക്കോ, യേശുശീലൻ, വിജയരാഘവൻ, പള്ളിക്കൽ ഷുജാഹി, എ.എം. അൻസാർ, അഷ്‌റഫ് പട്ടാമ്പി, അനിൽ കുമാർ എ.പി , അബ്ദുൽ കാദർ തിരുവത്ര, അഹദ് വെട്ടൂർ, സന്തോഷ് സി.പി , ബിജു വാരിയർ , ബാബു ഷാജിൻ, അജാസ്, ഷാജഹാൻ ഹൈദരലി, ഷാജി കുമാർ, സതീഷ് കൊല്ലം, അപർണ സന്തോഷ്, അനുപ ബാനർജി, നൗഷിദ ഫസൽ എന്നിവർ നേതൃത്വം നൽകി.

Advertisment