Advertisment

തൊഴിലുടമ പാസ്പോർട്ട് തടഞ്ഞു വെച്ചു. കണ്ണൂർ സ്വദേശി ദുരിതത്തിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ദീർഘകാലമായി യു എ യിൽ ജോലി ചെയ്ത് വന്നിരുന്ന കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഫിറോസ് തറയിൽ പീടികയിൽ (42) ന്റെ ജീവിതം തികച്ചും ദുരിതപൂര്ണമാക്കിയിരിക്കുകയാണ്..  S\O അബ്ദുൽ കാദർ, ഫരീദ മൻസിൽ വീട് ,പാപ്പിനിശ്ശേരി- എന്നയാൾ അവസാനം ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശി ഉണ്ണികൃഷ്‍ണന്റെ ഉടമയിലുള്ള “ഫോർടെക്ക്ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്ത് ശമ്പളമോ മറ്റു അനുകുല്യങ്കളോ നൽകാതെ ഫിറോസിന്റെ പാസ്പോർട്ട് അടക്കം തടഞ്ഞുവെച്ചു തൊഴിലുടമ പീഡിപ്പിക്കുന്നു.

Advertisment

publive-image

ജോലിചെയ്ത് കിട്ടാനുള്ള ശമ്പളം ചോദിച്ചതിലുള്ള വിരോധം കൊണ്ട് പാസ്പോർട്ട് തടഞ്ഞു വെച്ചിരിക്കുന്നത്കൊണ്ട് ഫിറോസിന് മറ്റൊരു കമ്പനിയെ ജോലിക്കായി സമീപിക്കാൻ സാധിക്കുന്നുമില്ല.

ജോലിചെയ്ത ശമ്പളവും ആനുകൂല്യവും ലഭിക്കുന്നതിനായി ദുബായ് ലേബർ കോടതിയിൽ പരാതിനൽകി 2018 ജനുവരി 24ന് അനുകൂല വിധി നേടിയെങ്കിലും കോടതി വിധിച്ച 20000 ദിർഹംസ് പോലും കമ്പനി കഴിഞ്ഞ 9 മാസമായി നൽകുകയോ പാസ്പോർട്ട് തിരിച്ചുനൽകുകയോ ചെയ്തിട്ടില്ല. പലപ്രാവശ്യം നേരിട്ടും അല്ലാതെയും പാസ്സ്പോർട്ടും, ശമ്പളകുടിശ്ശികയും ആവശ്യപ്പെട്ടെങ്കിലും കമ്പനിയുടമ ഫിറോസിനെ ഭീഷണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നു.

ജോലിയോ മറ്റു വരുമാന മാർഗമോ ഇല്ലാതെ നീതിക്കായി പലവാതിലുകളും മുട്ടി എങ്കിലും ഈ മലയാളി യുവാവിന് തന്റെ പാസ്സ്പോർട്ടോ ശമ്പളമോ വീണ്ടെടുക്കാൻ സാധിച്ചില്ല .

പാസ്പോർട് വിട്ടുകൊടുക്കാനും ജോലിചെയ്ത ശമ്പളവും മറ്റാനുകൂല്യങ്ങളും നാകാനുള്ള കോടതതി ഉത്തരവിനെ പോലും വില കൽപ്പിക്കാതെ ഈ കമ്പനി മാനേജ്‍മെന്റിന്റെ ധിക്കാരപരവും, നിരുത്തരവാദിത്വ പരവുമായ ഈസമീപനം ഈ യുവാവിന്റെജീവിതം തികച്ചും ദുരിതപൂര്ണമാക്കിയിരിക്കുകയാണ്.നെഞ്ച് വേദനയും, കിഡ്‌നി സ്റ്റോണും ബാധിച്ചു വേദനയനുഭവിക്കുന്ന ഈ യുവാവിന് തന്റെ മൂന്ന് മക്കളെയും ഭാര്യയെയും,കുടുംബാംഗങ്ങളെയും ഇനി ഒരുനോക്കു കാണാൻ പറ്റുമോ എന്ന ആശങ്കയിലാണ്.

Advertisment