Advertisment

മോങ്ങം എമിറേറ്റ്‌സ് മോങ്ങം ഫുട്ബാൾ ലീഗ്: ഇൻഫിനിറ്റി അബുദാബി ജേതാക്കൾ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജജ:  മോങ്ങം എമിറേറ്റ്‌സ് നവംബർ 23 നു ദുബൈയിൽ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം സ്നേഹ സംഗമം 18-ന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്രഥമ മോങ്ങം ഫുട്ബാൾ ലീഗിൽ ഇൻഫിനിറ്റി ഓഫിസ് സർവീസസ് അബുദാബി ജേതാക്കളായി.

Advertisment

publive-image

ഫസ്റ്റ് റണ്ണർ അപ്പ് സഫിയ ട്രാവൽസ് ദുബായ് ടീമും, സെക്കൻഡ് റണ്ണർ അപ്പ് മാക്സ് ജിം അജ്മാനും കരസ്ഥമാക്കി. മികച്ച കളിക്കാരനായി സി ടി ഫയ്യാസ്നെയും, എനെർജെറ്റിക് പ്ലയെർ ആയി ബാബു കൈനോട്ടിനെയും തിരഞ്ഞെടുത്തു. കെ.ടി. അനീസ്‌ ആണ് ലീഗിലെ ടോപ് സ്‌കോറർ. എം.എസ്.എഫ്. സംസ്ഥാന സെക്രട്രറി നിഷാദ് കെ സലിം മുഖ്യാഥിതി ആയിരുന്നു.

പ്രസിഡണ്ട് കുവൈത്ത് അലവിക്കുട്ടി, ജനറൽ സെക്രട്രറി അബ്ദുൽ റഷീദ് ടി പി, വൈസ് പ്രസിഡണ്ട്മാരായ അഷ്‌റഫ് സൽവ, ഫൈസൽ ബാബു കോടാലി, സെക്രട്ടറിമാരായ സാജിദ് ചെങ്ങോടൻ, സി കെ ഇർഷാദ് മോങ്ങം സംസാരിച്ചു.

സയ്യിദ് ബാലി, ഹംസ പൂക്കോട്ടൂർ, ഷഹാബ് കളത്തിങ്കൽ കളി നിയന്ത്രിച്ചു. വരും വർഷങ്ങളിൽ മോങ്ങം ഫുട്ബോൾ ലീഗിന്റെ തുടർ എഡിഷനുകൾ നടത്താനും, നവംബർ 23 ലെ സ്നേഹ സംഗമം വിജയിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.

Advertisment