Advertisment

അരിമ്പ്ര ബാപ്പു മെമ്മോറിയൽ ഫുട്ബോൾ: ബിസ്മെൻ എഫ്.‌സി. ഒഴുകൂർ ജേതാക്കൾ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബൈ:  യുഎഇ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി ഭാഷ സമര നായകൻ സി. മുഹമ്മദ്‌ മദനി എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടി ദുബൈ കെഎംസിസി മൊറയൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത്‌ അരിമ്പ്ര ബാപ്പു മെമ്മോറിയൽ ഫുട്ബോൾ ടൂർണമന്റ്‌ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനു മോങ്ങം എമിറേറ്റ്സിനെ തോൽപിച്ച്‌ ബിസ്മെൻ എഫ്‌.സി. ഒഴുകൂർ ജേതാക്കളായി.

Advertisment

publive-image

ക്ലാരിയോൺ എഫ്‌സി ഒഴുകൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരം എ അഷ്രഫിനു ‘ശിഹാബ്’‌ മെമ്മോറിയൽ ട്രോഫി സമ്മാനിച്ചു. മുജ്തബ (ടോപ്‌ സ്കോറർ), കൈനോട്ട്‌ ബാബു (വെറ്ററൻ പ്ലയർ), ഷിയാസ്‌ ബംഗാളത്ത്‌ (മികച്ച ഗോൾ കീപ്പർ), യുണൈറ്റഡ്‌ ബ്രദേർസ്സ്‌ അരിമ്പ്ര (ഫെയർ പ്ലേ) തുടങ്ങിയവർ വിവിധ പുരസ്കാരങ്ങൾക്ക്‌ അർഹരായി.

മഞ്ചേരി സിഎച്ച്‌ സെന്റർ ദുബൈ ചാപറ്റർ ജനറൽ സെക്രട്ടറി അഡ്വ.യസീദ്‌ ടൂർണമന്റ്‌ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ, ജനറൽ സെക്രട്ടറി പിവി നാസർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

publive-image

ദുബൈ കെഎംസിസി നേതാക്കളായ സിദ്ദിഖ്‌ കാലടി, സക്കീർ പാലത്തിങ്ങൽ, നൗഫൽ വേങ്ങര, ജമാൽ ആനക്കയം, ജൗഹർ മൊറയൂർ, സികെ ഇർഷാദ്‌ മോങ്ങം, ഷഹാബ്‌ കളത്തിങ്ങൽ, നിയാസ്‌ വെണ്ണക്കോടൻ സംസാരിച്ചു. പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികളായ അഷ്രഫ്‌ ഒഴുകൂർ, സയിദ്‌ ബാ അലി, ഷിഹാബ്‌ അരിമ്പ്ര, സലാം അരിമ്പ്ര, സവാദ്‌ പിപി, മുജീബ്‌ പുല്ലൻ, നിസാർ വാലഞ്ചേരി, ഫിറോസ്‌ ഖാൻ, മോങ്ങം എമിറേറ്റ്സ്‌ ജനറൽ സെക്രട്ടറി ടിപി അബ്ദുൽ റഷീദ്‌, ജോ സെക്രട്ടറി സാജിദ്‌ ചേങ്ങോടൻ, ഒഴുകൂർ പ്രാവസി കൂട്ടായ്മയുടെ പ്രതിനിധികളായ മൻസൂർ എടപ്പറമ്പ്‌, ജാബിർ ഒഴുകൂർ തുടങ്ങിയവർ സംബന്ധിച്ചു.

publive-image

ഫിഫ അപ്പ്രൂവഡ്‌ നാഷണൽ റഫറിമാരയാ ഹസീബ്‌ പാണ്ടികാട്‌, ആലീസ്‌ പോണ്ടിച്ചേരി, ഹൈദർ എന്നിവർ ടൂർണമന്റ്‌ നിയന്ത്രിച്ചു. ദുബൈ കെഎംസിസി മൊറയൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ജാബിർ അരിമ്പ്ര സ്വാഗതവും, ഫൈസൽ ബംഗാളത്ത്‌ നന്ദിയും പറഞ്ഞു.

Advertisment