Advertisment

ഇടപ്പാളയം അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  എടപ്പാള്‍ സ്വദേശി കളുടെ ആഗോള പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന അഖിലേന്ത്യാ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് സ്വാഗത സംഘം രൂപീകരിച്ചു. അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേര്‍ന്ന യോഗത്തില്‍ നൗഷാദ് കല്ലംപുള്ളി അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി ഷറഫ്, കെ. എസ്. സി. കായിക വിഭാഗം മുൻ സെക്രട്ടറി അബ്ദുൽ ഗഫൂർ വലിയ കത്ത്, രാജൻ കാലടി, ദീപക് എടപ്പാൾ, ടി. സി. മൊയ്തീന്‍ നടുവട്ടം, ഹൈദർ ബിൻ മൊയ്തു, ഹബീബ് റഹ്മാൻ, ജാഫർ എടപ്പാൾ, മൻസൂർ മാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു.

ആഷിക് കൊട്ടിലിൽ സ്വാഗത വും രജീഷ് പാണക്കാട്ട് നന്ദിയും പറഞ്ഞു. 2019 മാർച്ച് 8 വെള്ളി യാഴ്ച അബുദാബി റീം ഐലൻഡിലെ 'അൽ റീം കൂറ സ്പോർട്ട്സ്' ഗ്രൗണ്ടിൽ വെച്ചാണ് ടൂര്‍ണ്ണ മെന്റ് നടക്കുക.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ)

Advertisment