Advertisment

ക്രിസ്തുമസും പുതുവത്സരവും നൽകുന്നത് നന്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം: ഫാദർ ദേവസ്സിക്കുട്ടി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൽബ:  ക്രിസ്തുമസും പുതുവത്സരവും നൽകുന്നത് നന്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണെന്ന് ഫാദർ ദേവസ്സിക്കുട്ടി പറഞ്ഞു. കലുഷിതമായ ഈ കാലഘട്ടത്തിൽ ദൈവ ചിന്തകൾക്കും സ്നേഹത്തിനും മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ.

Advertisment

publive-image

കുഞ്ഞുങ്ങളോട് കരുണയും വാത്സല്യവും മുതിർന്നവരെ ബഹുമാനിക്കാനും സഹജീവിസ്നഹവും പുതു തലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് റ്റി പി. മോഹൻദാസ്,ജോയിന്റ് സെക്റട്ടറി സി എക്സ് ആന്റണി, ട്രഷറർ വി ഡി മുരളീധരൻ, ആർട്സ് സെക്രട്ടറി വി അഷ്‌റഫ് , കൺവീനർ കെ സുബൈർ, ,തുടങ്ങിയവർ പ്രസംഗിച്ചു .

ഗാനമേള , നാടൻ നൃത്തങ്ങൾ , ഒപ്പന, മാർഗം കളി, തിരുവാതിരക്കളി , സിനിമാറ്റിക് ഡാൻസ് , അറബിക് ഡാൻസ് ക്രിസ്തുമസ് കരോൾ, സാന്താക്ലോസ് തുടങ്ങി വിവിധ കലാപരിപാടികൾ , തട്ടുകട തുടങ്ങിയവ ഉണ്ടായിരുന്നു .

publive-image

അബ്ദുൽ കലാം , ശിവദാസൻ , കെ പി മുജീബ് , സമ്പത് കുമാർ , അഷ്‌റഫ് പൊന്നാനി, സൈനുദ്ധീൻ നാട്ടിക, വനിതാ വിഭാഗം ഭാരവഹികളായ ഹസീന അബൂബക്കർ,റജീന ഹസ്സൻ, ജയശ്രീ മോഹൻദാസ്, സീമ ഉദയകുമാർ, റഫിയ ഹംസ, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment