Advertisment

'ഫുജൈറ ഇൻകാസ് ഭവൻ' താക്കോൽ ദാനം മുൻ മുഖ്യമന്ത്രി ഉമ്മചാണ്ടി നിർവഹിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ഇൻകാസ് ഫുജൈറ കമ്മിറ്റി കോട്ടയം ജില്ലയിലെ അയ്യങ്കുന്നം പഞ്ചായത്തിൽ വിധവയും നാലു മക്കളുടെ അമ്മയുമായ ഗൗരിക്ക് നിർമ്മിച്ചു നൽകിയ 'ഇൻകാസ് ഭവൻ'ന്റെ താക്കോൽ ദാന കർമ്മം മുൻ മുഖ്യമന്ത്രി യും കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗവുമായ  ഉമ്മൻചാണ്ടി നിർവഹിച്ചു.

publive-image

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് ,കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഇൻകാസ് യു എ ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെ സിചെറിയാൻ, കോട്ടയം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജോഷി ഫിലിപ്പ് , ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സണ്ണി പാമ്പാടി ഇൻകാസ് ജില്ലാ നേതാക്കളായ ഷാജൻ തുണ്ടത്തിൽ, ബിജോയ് ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment