ഇന്ത്യയിൽ ഭരണമാറ്റം അനിവാര്യം, രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാകണം: ഡോ. പുത്തൂർ റഹ്മാൻ

ഗള്‍ഫ് ഡസ്ക്
Tuesday, April 16, 2019

ഫുജൈറ: വെറുപ്പിന്റെയും അസഹിഷ്ണുതയുടെ യും വിഭാഗീയതയുടെയും വർഗീയതയുടെയും രാഷ്ട്രീയം കണ്ടു മടുത്ത ഭാരതജനതയ്ക്ക് നന്മയിലേക്ക് തിരിച്ചു പോക്കിനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്നും വിവേക പൂർവ്വം വോട്ട് അവകാശം വിനിയോഗിക്കണമെന്നും യു ഡി എഫ്, യു എ ഇ കമ്മിറ്റ ചെയർമാനും കെ എം സി സി പ്രസിഡന്റുമായ ഡോക്ടർ പുത്തൂർ റഹ്മാൻ സാഹിബ് പറഞ്ഞു.

യു ഡി എഫ് ഫുജൈറ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോകസഭാ തെരെഞ്ഞെടുപ്പ് കൺവെൻഷനും കുടുംബ സംഗമവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഫുജൈറ കമ്മിറ്റി ചെയർമാനും ഇൻകാസ് പ്രസിഡന്റ് മായാ കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കാത്തതും ഇന്ത്യയിലെ ജനങ്ങൾക്ക് ദുരിതങ്ങൾ മാത്രം സമ്മാനിച്ചതും അഴിമതി നിറഞ്ഞതുമായ ഒരു സർക്കാരിനെതിരെ ശക്തിയായി പ്രതികരിക്കണമെന്നു അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ നയിക്കാൻ ഏറ്റവും പ്രാപ്തനായ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരാൻ ജനാധിപത്യ മതേതര വിശ്വസിസികൾ മുന്നോട്ടു വരണം. കേരളത്തിൽ യു ഡി എഫ് നെയും ഇന്ത്യയിൽ യു പി എ യെയും വിജയിപ്പിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. നോട്ട് നിരോധനവും, ജി എസ ടി യും, പട്ടേൽ പ്രതിമയും, ഭരണ നേട്ടങ്ങൾ എങ്കിൽ അത് പറഞ്ഞു ജനങ്ങളെ സമീപിക്കാൻ ബി ജെ പി യും നരേന്ദ്ര മോദിയും തയ്യാറാകണം.

ആൾക്കൂട്ട കൊലപാതകങ്ങളും കർഷക ആത്മഹത്യകളും വർഗീയ കലാപങ്ങളും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തു . എല്ലാ കോട്ടങ്ങളും അഴിമതികളും ദേശ സ്നേഹത്തിന്റെ പുറം തോടിൽ ഒളിപ്പിക്കാനാവില്ല. നഷ്ട്ടപ്പെട്ട ഭാരതത്തിന്റെ ആത്മാഭിമനം തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സത്യത്തിനൊപ്പം നില കൊള്ളണമെന്നും അഭിപ്രായം ഉയർന്നു.

കേരളത്തിൽ ഇടതുപക്ഷ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകും ഈ തെരെഞ്ഞെടുപ്പ് . ഓക്കി – പ്രളയ ദുരന്തങ്ങളിൽ ജനങ്ങൾക്ക് തുടർ സഹായങ്ങൾ എത്തിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കാര്യമായ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. എല്ലാം കിഫ്‌ബി യിൽ ഏൽപ്പിച്ചു കൈ കഴുകുകയാണ് സർക്കാർ ചെയ്യുന്നത്. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും കൊലപാതകങ്ങൾക്കും സർക്കാർ സംരക്ഷണം നൽകുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇൻകാസ് യു എ ഇ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ എൻ പി രാമചന്ദ്രൻ, യു ഡി എഫ് ഫുജൈറ ജനറൽ കൺവീനർ വി എം സിറാജ്, കൺവീനർ ജോജു മാത്യു, കെ എംസിസി പ്രസിഡന്റ് മുബാറക് കോക്കൂർ , സെക്രട്ടറി റാഷിദ് ജാതിയേരി, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെ സി ചെറിയാൻ, അംഗങ്ങളായ ഷാജി പെരുമ്പിലാവ്, പിസി ഹംസ, നാസർ പാണ്ടിക്കാട്, ജിതേഷ്നമ്പറോൺ, യൂസുഫലി എ കെ , വത്സൻ കണ്ണൂർ , എൻ എം അബ്ദുൽ സമദ് , തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് , കെ എം സി സി നേതാക്കളും പ്രവർത്തകരും വനിതാ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

×