Advertisment

യു എ ഇയിൽ ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷനും അൽ നൂർ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

യു എ ഇ:  യു എ ഇ യുടെ 48-ആമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷനും അൽ നൂർ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വിജയമായി.

മെഡിക്കൽ ക്യാംപിൽ മൊത്തം 253പേർ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി.  ഷാർജ മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ഷൻ തലവൻ മുഹമ്മദ് ഫത്ഹി ഉദ്ഘാടനം നിർവ്വഹിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസൺ മുഖ്യാതിഥിയായി. അൽനൂർ മെഡിക്കൽ സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സബാഹ്, അൽ നൂർ മെഡിക്കൽ സെന്റർ സ്റ്റാഫ്, ജി കെ പി ഡബ്ള്യു എ യു എ ഇ ചീഫ് കോർഡിനേറ്റർ ഹൈദ്രോസ് കോയ തങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

Advertisment