Advertisment

മൃതദേഹത്തിന്റെ  നിരക്കിളവ് എയർ ഇൻഡ്യ പുനഃസ്ഥാപിച്ചതിനെ ഗ്ലോബൽ പ്രവാസി അസോസിയേഷൻ സ്വാഗതം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ: എയർ ഇന്ത്യ നൽകി വന്നിരുന്ന നിരക്കിളവ് പൊടുന്നനേ പിൻവലിച്ചത് മൃദദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ പ്രവാസ സമൂഹത്തിനു ഇരുട്ടടിയായി മാറിയെങ്കിലും, പ്രവാസികളുടെയും അവർക്കാ യുള്ള വിവിധ സംഘടനകളുടേയും അതി ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിരക്കിളവ് പുനഃസ്ഥാപിക്കുവാനുള്ള എയർ ഇന്ത്യയുടെ പുതിയ തീരുമാനത്തെ ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി, സെക്രട്ടറി അഡ്വ.ബെന്നി എബ്രഹാം , അംഗങ്ങളായ അഡ്വ. അഹമ്മദ് രിഫായി, അഡ്വ. ലീഷ്മ മുഹമ്മദ് അലി മുതലായവർ സ്വാഗതം ചെയ്തു.

Advertisment

ദീർഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം വിവിധ കാരണങ്ങളാൽ മരണപ്പെടുന്ന പ്രവാസികളുടെ മൃദദേഹം നാട്ടിലെത്തിക്കാനാകാതെ ചെറിയ വരുമാനക്കാരായ പ്രവാസികളുടെ കുടുംബങ്ങൾ കഷ്ടപ്പെടുമ്പോളാണ് യാതൊരു മുന്നറിയിപ്പോ ബദൽ സംവിധാനമോ ഇല്ലാതെ എയർ ഇന്ത്യ ഏകപക്ഷീയമായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി നൽകിവന്നിരുന്ന ഇളവ് പിൻവലിച്ചത്.

എയർ ഇന്ത്യയുടെ മുഖ്യ വരുമാന മാർഗമായ പ്രവാസികളെ മരണത്തിൽ പോലും വേട്ടയാടുന്ന മനുഷ്യരഹിതമായ ഈ നടപടിക്കെതിരെ ഗ്ലോബൽ പ്രവാസി അസോസിയേഷൻ ബഹു കേരള ഹൈ കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചപ്പോളാണ് എയർ ഇന്ത്യയുടെ നിരക്കിളവ് പുനസ്ഥാപിച്ചു കൊണ്ടുള്ള പുതിയ തീരുമാനം പുറത്തുവന്നിട്ടുള്ളത് .

നിലവിലുള്ള നിരക്കുതന്നെ താഴ്ന്ന വരുമാനക്കാരായ പ്രവാസി കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായതിനാൽ പലരുടെയും മൃതദേഹങ്ങൾ വിദേശത്തു തന്നെ മറവുചെയ്യാറാണ് പതിവ് .

മരണത്തോടെ തങ്ങളോട് വിടപറഞ്ഞ തങ്ങളുടെ ബന്ധുമിത്രാതികൾക്ക് മരണപ്പെട്ടവരെ ഒരു നോക്ക് കാണാനുള്ള അവസരം തന്നെ നഷ്ടപ്പെടുത്തിയിരുന്ന എയർ ഇന്ത്യയുടെ നിരക്കുവർധനവിന് അവരുടെ നിരക്കിളവ് പുനഃസ്ഥാപനത്തിലൂടെ തെല്ലൊരാശ്വാസമായതായും ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു .

Advertisment