Advertisment

ദുബായ് ഗ്രാമ്യം കമ്പപ്പോര് മത്സരം: മലബാർ വടംവലി ടീം ഒന്നാമത്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  കാസർഗോഡ് ജില്ലയിലെ കൊളത്തൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഗ്രാമ്യം കൊളത്തൂരിൻറെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരമായ ഗ്രാമ്യം കമ്പപ്പോര് അഖിലേന്ത്യാ വടംവലി മത്സരത്തിൽ മലബാർ വടംവലി ടീം അബുദാബി ഒന്നാം സ്ഥാനം നേടി.

Advertisment

ഗ്രാമ്യം കൊളത്തൂർ രണ്ടാം സ്ഥാനവും, റെഡ്സ്റ്റാർ മുക്കൂട് മൂന്നാം സ്ഥാനവും, ജിംഖാന കാസർഗോഡ് നാലാംസ്ഥാനവും നേടി. മത്സരം കേരള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ മാധവൻ അണിഞ്ഞ അധ്യക്ഷം വഹിച്ചു.

publive-image

സ്വാഗത സംഘം രക്ഷാധികാരികൾ ആയ വി.നാരായണൻ നായർ, മുരളീധരൻനമ്പ്യാർ, ഗ്രാമ്യം പ്രസിഡന്റ് മണി നായർ, ഗ്രാമ്യം ചെയർമാൻ അശോക് കുമാർ,സംഘടക സമിതി വൈസ് ചെയർമാൻ വേണുഗോപാൽ പാലക്കൽ, കൺവീനർകൃഷ്ണകുമാർ കക്കോട്ടമ്മ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദിനേശ് മുങ്ങത്ത്എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോക്ടർ മണികണ്ഠൻ മേലത്തു, മാത്തുക്കുട്ടിഎന്നിവരെ ആദരിച്ചു.

publive-image

ഗ്രാമ്യം സെക്രട്ടറി മധു സ്വാഗതവും ട്രെസ്സാരർ അനീഷ്അനന്ദൻ നന്ദിയും പറഞ്ഞു. വടക്കേ മലബാറിന്റെ ഗ്രാമങ്ങളിൽ എന്നുംവാശിയോടെ നടക്കാറുള്ള വടംവലി മത്സരം യു.എ. ഇ യുടെ മണ്ണിൽ വളരെഅപൂർവം ആയാണ് നടക്കാറ്. ദുബായ് സ്കോളേഴ്‌സ് പ്രൈവറ്റ് സ്കൂളിൽ നടന്ന മത്സരം കാണാൻ വിവിധ എമിറേസുകളിൽ നിന്നായി ആയിരങ്ങൾ ആണ്എത്തിയത്.

Advertisment