Advertisment

ഗ്രീൻ വോയ്സ് സ്നേഹപുരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 5 ന് 'സ്നേഹപുരം 2019' ഇസ്ലാമിക് സെന്ററില്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: സാമൂഹിക സാംസ്കാരിക വേദിയായ ഗ്രീൻ വോയ്സ് അബുദാബിയുടെ ഈ വർഷത്തെ 'കർമ്മശ്രീ' പുരസ്കാരത്തിന്, വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന വയനാട് മുസ്ലിം ഓർഫനേജ് (WMO) ജനറൽ സെക്രട്ടറിയും നൂറു കണക്കിന് അനാഥരായ കുട്ടികൾക്ക് അത്താണിയായി വർത്തിക്കുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകൻ എം. എ. മുഹമ്മദ് ജമാൽ അർഹനായി.

Advertisment

publive-image

ഈ വർഷത്തെ ഗ്രീൻ വോയ്സ് 'ഹരിതാക്ഷര' പുരസ്കാരം പ്രമുഖ കവിയും ഗാനരചയിതാവുമായ പി. കെ. ഗോപിക്കു സമ്മാനിക്കും.

കേരളത്തിലും ഗൾഫിലും കലാ - സാഹിത്യ - മാധ്യമ - ജീവകാരുണ്യ രംഗങ്ങളിൽ നൽകിയ സംഭാവനകളെ മാനിച്ച് ആണ് ഗ്രീൻ വോയ്സ് പുരസ്കാരങ്ങൾ നൽകി വരുന്നത്.

കഴിഞ്ഞ 14 വർഷമായി കാരുണ്യ പ്രവർത്തന മേഖലയിൽ നിറ സാന്നിധ്യമായ ഗ്രീൻ വോയ്സ്, പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'സ്നേഹ മംഗല്യം' സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

publive-image

പ്രവാസ ലോകത്തെ മാധ്യമ പ്രവർത്തന മികവിന് വിവിധ മേഖലകളിലായി ഇനി പറയുന്നവരെ തെരഞ്ഞെടുത്തു.

ടെലിവിഷൻ : എം. സി. എ. നാസർ

പ്രിൻറ് മീഡിയ : അഞ്ജന ശങ്കർ.

സാമൂഹിക മാധ്യമം : ജുമാന ഖാൻ

എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

തങ്ങളുടെ മേഖലകളിലെ ലക്ഷ്യ ബോധമാർന്ന പ്രവർത്തനം വഴി പ്രവാസികളുടെ പൊതു ജീവിതത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത് എന്ന് ഗ്രീൻ വോയിസ് പുരസ്കാര സമിതി അറിയിച്ചു.

ഗ്രീൻ വോയിസ് പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അബൂ ദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ 2019 ഏപ്രിൽ 5 വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് സംഘടിപ്പിക്കുന്ന 'സ്നേഹ പുരം 2019 ' എന്ന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. മുഖ്യാതിഥിയായി പ്രമുഖ മാധ്യമ നിരൂപകന്‍ അഡ്വ. ജയശങ്കര്‍ പങ്കെടുക്കുന്നു. ഗ്രീൻ വോയ്സ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികൾ പ്രഖ്യാപിക്കും.

publive-image

ഗ്രീൻ വോയ്സ് നിർമിച്ചു നൽകുന്ന രണ്ട് ഭവനങ്ങളുടെ താക്കോൽദാനം ഏപ്രിൽ അവസാനവാരം മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നടക്കും എന്നും സംഘാടകർ അറിയിച്ചു. സ്നേഹപുരം 2019 പരിപാടിയിൽ അബുദാബിയിലെ സാമൂഹ്യ-സാംസ്കാരിക വാണിജ്യ വ്യവസായ - മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

നാല് നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവുകളും നിർവഹിച്ചു വരുന്നു. അഗതികളും അശരണരുമായ നിർധന രോഗികൾക്ക് ചികിത്സാ സഹായവും നൽകിവരുന്നു.

പരിപാടികളെകുറിച്ച് വിശദീകരിക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗ്രീൻ വോയിസ് രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറുമായ വി. നന്ദകുമാർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഗ്രീൻ വോയ്സ് രക്ഷാധികാരികളായ റഷീദ് ബാബു പുളിക്കൽ, സീ ഷെൽ ഗ്രൂപ്പ് എം.ഡി. അഷ്റഫ് ഹാജി നരിക്കോൾ, ഷാദ് കണ്ണോത്ത്, ഗ്രീൻ വോയിസ് ചെയർമാൻ സി. എച്. ജാഫർ തങ്ങൾ, കൺവീനർ റാസിഖ് കൊടുവള്ളി, അഷ്‌റഫ് നജാത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment