Advertisment

പ്രാദേശിക സൗഹൃദത്തിന്റെ കരുത്തുമായി ഐക്യത്തിന്റെ ഇഫ്താർ വിരുന്ന്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  പാലക്കാട് ജില്ലയിലെ തലക്കശ്ശേരി നിവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രാദേശിക സൗഹൃദത്തിന്റെ കരുത്തുറ്റ ഐക്യ കാഹളവുമായി നടത്തിയ ഇഫ്താർ വിരുന്നു ശ്രദ്ധേയമായി. തലക്കശ്ശേരി ഹയാത്തുൽ ഇസ്ലാം മദ്രസ്സ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ദുബായ് സബീൽ പാർക്കിൽ സംഘടിപ്പിച്ച ഇഫ്താർ കുടുബസംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.

Advertisment

publive-image

ഗൃഹാതുരത്വം നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ യു എ ഇ യുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തലക്കശ്ശേരി പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. പരിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യം പരമാവധി കരസ്ഥമാക്കാൻ യത്നിക്കണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കണമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നാട്ടിൽ നടത്തി വരുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൂടുതൽ നന്നായി മുന്നോട്ടു കൊണ്ട് പോകണം. കഷ്ടത അനുഭവിക്കുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി മാറുകയാണ് കൂട്ടായ്മയുടെ പ്രവർത്തനം. റമദാൻ കിറ്റുകളുടെ വിതരണം വളരെ ഉപകാരപ്രദമായ ആയിരുന്നു.

പ്രസിഡന്റ് ശംസുദ്ധീൻ സി പി, ജനറൽ സെക്രട്ടറി അലിമോൻ അച്ചാരത്തു , ട്രഷറർ എം കെ ഉമ്മർ , കൂട്ടായ്മയുടെ രക്ഷാധികാരികളായ കെ സി അബൂബക്കർ, സിപി അബൂബക്കർ മറ്റു ഭാരവാഹികളായ സിപി മുഹമ്മദ് ഷാഫി, സി പി, ബഷീർ , മുഹമ്മദ് ഷെരീഫ് കെ സി സൈതു ബുഖാരി , കരീം കോട്ടയിൽ, അമീർ ടികെ , സി പി ജലീൽ , സി പി അക്ബർ എം കെ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment