Advertisment

ഐ.എ.എസ്സ്. പ്രസിഡണ്ട് ഇ.പി. ജോൺസനെതിരെ നടന്ന ഹീനമായ നടപടിയെ ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി അപലപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  ഇക്കഴിഞ്ഞ ദിവസം ഐ എ എസ് പ്രസിഡണ്ട് ഇ.പി.ജോൺസനെ ചേമ്പറിൽ ഒരു മുൻ ഐ എ എസ് മെമ്പർ കടന്നു കയറി, യാതൊരു പ്രകോപനവുമില്ലാതെ, കുടുബാംഗങ്ങളുടെയും സന്ദർശകരുടെയും സാന്നിദ്ധ്യത്തിൽ അപമര്യാദയായും, വ്യക്തിപരമായി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന രീതിയിലും പെരുമാറിയ നടപടി പ്രതിഷേധാർഹവും അപലീനയുമാണെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Advertisment

publive-image

അസോസിയേഷന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ കേസ് കൊടുക്കുകയും ചെയ്ത വ്യക്തിയാണ് പ്രസിഡണ്ടിനെതിരെ കൊലവിളി നടത്തിയിരിക്കുന്നതെന്നും ഷാർജയിലെ അറിയപ്പെടുന്ന സംഘടനയുടെ അംഗമുമായ ഇദ്ദേഹത്തിന്റെ നടപടിയിൽ മുഴുവൻ ഐ എ എസ് അംഗങ്ങളും ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി അഭ്യർത്ഥിച്ചു.

പാവപ്പെട്ടവരുടെ അത്താണിയായി പ്രവർത്തിക്കുന്ന ഐ എ എസ് തകർക്കാൻ നോക്കുന്നവരെ ഒറ്റപ്പെടുത്തുവാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Advertisment