Advertisment

കോൺഗ്രസിന്‍റെ വിജയം മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണെന്ന്‍ ഇൻകാസ് യു.എ.ഇ ദേശീയ കമ്മറ്റി 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദ്ധ്യഭാരതത്തിൽ നിന്ന് ബി.ജെ.പി ഭരണം തുടച്ചു നീക്കിക്കൊണ്ട് കോൺഗ്രസ് നേടിയ വിജയം മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണെന് ഇൻകാസ് യു.എ.ഇ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.

Advertisment

മതാധിപത്യവും വെറുപ്പിന്റെ രാഷ്ട്രീയവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. റാഫേൽ പോലെയുള്ള വൻ അഴിമതി ഇടപാടുകളിലൂടെ ഭരണ നേതൃത്യവും കുത്തകകളും കൈകോർത്ത് ഖജനാവ് കൊള്ളയടിക്കുന്നു. കോടിക്കണക്കിനു വരുന്ന കർഷകരുടെ വീടുകൾ മുഴുപ്പട്ടിണിയിൽ ആക്കിയ സർക്കാരിനെയും ബി.ജെ.പിയെ യും ജനം നിരാകരിച്ചിരിക്കുന്നു.

ഈ വിജയം 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മതേതര കക്ഷികളുടെ ഏകീകരണത്തെ ശക്തിപ്പെടുത്തുമെന്നും ഇൻകാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും പ്രസ്ഥാവനയിൽ അറിയിച്ചു.

 

Advertisment