Advertisment

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഇൻകാസ് രാജ്ഭവന് മുന്നിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: "പൗരത്വം അവകാശമാണ് ഔദാര്യമല്ല" എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരം രാജ്ഭവന് മുന്നിൽ പ്രതിഷേധവുമായി പ്രവാസ ലോകത്തു നിന്നും കോൺഗ്രസ് ന്റെ പ്രവാസി സംഘടനയായ ഇൻകാസ്. നാട്ടിലെ പോലെ തന്നേ പ്രവാസ ലോകത്തും വലിയ ആശങ്ക ഉണ്ടാക്കുന്ന നിയമ ഭേദഗതി ആണ് കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്നത്.

Advertisment

ജനിച്ച നാട്ടിൽ അന്യരാകേണ്ടി വന്ന ഒരുപാട് ദാരുണമായ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നും , സർക്കാർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം നിയമം നിലനിൽക്കില്ലന്നാണ് നിയമ വിദഗ്ദർ പറയുന്നത്.

publive-image

മതം ഒരു മാനദണ്ഡമാക്കുന്നതു അംഗീകരിക്കാൻ ആവില്ല. ഇത്തരം വികലമായ തീരുമാനങ്ങൾ ഇന്ത്യയുടെ മതേതര ജനാധിപത്യ മുഖത്തിനു മങ്ങലേൽപ്പിക്കും. ഇക്കാര്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നിലപാടിനോടുള്ള വിയോജിപ്പ് രേഖയപെടുത്താൻ കൂടിയാണ് പ്രധിഷേധം രാജ് മുന്നിലാക്കിയത്. എന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു.

പ്രമുഖ ഇൻകാസ് നേതാക്കളായ ഫുജൈറ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ , ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി പെരുമ്പിലാവ് , വൈസ് പ്രസിഡന്റ് ഡോ : കെ സി ചെറിയാൻ, ഇൻകാസ് ഫുജൈറ ട്രഷറർ നാസർ പാണ്ടിക്കാട്,

കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബ്ദുൽ അസീസ് , അൽ ഐൻ മുൻ പ്രസിഡന്റ് നാസർ കാരക്കമണ്ഡപം , എം എം സുൾഫിക്കർ , മഹിളാ വിഭാഗം നേതാവ് ദീപ അനിൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ കോൺഗ്രസ് യൂത്തു കോൺഗ്രസ് , മഹിളാ കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. പള്ളിക്കൽ സുജാഹി, ഇടവ സൈഫ് തുടങ്ങിയ നേതാക്കൾ പിന്തുണ അറിയിച്ചു.

Advertisment