Advertisment

"ലോകകേരളസഭ" ആഡംബര കെട്ട് കാഴ്ച മാത്രം: ഇൻകാസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ: കോടികൾ ധൂർത്തടിച്ചു നടത്തുന്ന ലോകകേരളസഭാ മാമാങ്കം ഒരു ആഡംബര കെട്ടുകാഴ്ചയും പാഴ്‌വേലയും പ്രവാസികളായ പറ്റിയ്ക്കാനുമാണെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അഭിപ്രായപ്പെട്ടു.

Advertisment

രണ്ടു വർഷമായി ഒരു ഗുണവും ഒരു പ്രവാസിക്കും സമൂഹത്തിനും ഉണ്ടായിട്ടില്ല. ജനങ്ങളുടെ നികുതി പണത്തിൽ നിന്നും കോടികൾ പാഴാക്കുക മാത്രമാണ് ചെയ്തത്. രാഷ്ട്രീയ അതിപ്രസരവും ഇഷ്ടക്കാരുടെ താവളവുമായി അത് മാറി.

നാട്ടിൽ സംരംഭം തുടങ്ങാനെത്തിയ പ്രവാസികളായ "സുഗതനും സാജനും" "കൊല" ചെയ്യപ്പെട്ടിട്ടും ഒരു ചെറുവിരലനക്കാൻ സഭക്ക് കഴിഞ്ഞില്ല. രണ്ടു പ്രാവശ്യം ദുബായിൽ എത്തിയ മുഖ്യമന്ത്രി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

സഭയിൽ നിന്നും രാജിവെക്കാനും വിട്ടു നിൽക്കാനുമുള്ളയു ഡി എഫ് പ്രതിനിധികളുടെയും പ്രതിപക്ഷ നേതാവിന്റെയും തീരുമാനം സ്വാഗതാർഹമാണ്. ആദ്യസഭയിൽ തുടങ്ങിയ "പഠനം" ഇപ്പോഴും പൂർത്തിയാക്കാൻ സർക്കാരിനും സഭക്കും ആയിട്ടില്ല.

വർഷങ്ങളായി പ്രവാസി സമൂഹവുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകരെ മുഴുവൻ രാഷ്ട്രീയ പരിഗണന വെച്ച് മാറ്റി നിർത്തി ഇടതു പക്ഷ കടലാസ് സംഘടനാ പ്രതിനിധികളെയും അബ്കാരികളെയും ഇഷ്ടക്കാരായ വൻകിട കച്ചവടക്കാരെയും മാത്രം കുത്തിനിറച്ച സഭ ഒരു ഈജിയൻ തൊഴുത്തായി മാറി എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

അടുത്ത മാസം നടക്കുന്ന സഭ, ഉത്ഘാടനം ചെയ്യാൻ തന്റെ പദവിയുടെ പ്രാധാന്യം പോലും അവഗണിച്ചു പരസ്യമായി സംഘ്പരിവാർ രാഷ്ട്രീയം കളിക്കുന്ന ഗവർണറെ തീരുമാനിച്ചത് പിണറായി സർക്കാരിന്റെ ദയനീയത വ്യക്തമാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Advertisment