Advertisment

ഇന്ത്യയിൽ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നവർ 24 മണിക്കൂർ ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്യണമെന്നുള്ള പുതിയ നിയമം പ്രവാസികളിലുള്ള ആശങ്ക അകറ്റാൻ സംസ്ഥാന സർക്കാർ ഇടപ്പെടണം - പുന്നക്കൻ മുഹമ്മദലി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ദുബായ്:  18 ഓളം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പേർ ഓൺലൈൻ രജി: ചെയ്യണമെന്ന കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ഉത്തരവിലുള്ള ആശങ്ക അകറ്റാൻ സംസ്ഥാന സർക്കാർ ഇടപ്പെടണമെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി കേരള സർക്കാറിനോടവശ്യപ്പെട്ടു.

Advertisment

publive-image

ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ വി.അബ്ദുറഹിമാൻ എം.എൽ.എ.യോട് പ്രവാസികളുടെ ആശങ്ക പങ്കു വെക്കുകയും വരുന്ന നിയമസഭ സമ്മേളനത്തിൽ ആവശ്യമെങ്കിൽ പ്രമേയം പാസാക്കി കേന്ദ്ര സർക്കാറിന് നൽകണമെന്നും ഷാർജ ഇന്ത്യൻ അസോസിയേകൻ നൽകിയ സ്വീകരണ യോഗത്തിൽ ഇൻക്കാസ് ജനറൽ സിക്രട്ടറി ആവശ്യപ്പെട്ടു.

പ്രവാസികളുടെ ഡാറ്റകൾ കലക്റ്റ്‌ ചെയ്യണമെന്നുള്ളത്‌ ഏറ്റവും നല്ലൊരു തീരുമാനമാണ് പക്ഷെ ഇപ്പോൾ പ്രാഖ്യാപിച്ച രീതി തെറ്റാണെന്നും, ഗവ. ഒരു നിയമം കൊണ്ടുവരുമ്പോൾ രാജ്യം വിട്ടു പോകുന്ന മുഴുവൻ തൊഴിലാളികൾക്കും ബാധകമാക്കേണ്ട നിയമം ചില രാജ്യങ്ങൾക്ക് മാത്രം ബാധകമാക്കിയത് തെറ്റായ കീഴ്വഴക്കമാണ് കേന്ദ്ര സർക്കാർ ഉണ്ടാക്കുന്നതെന്നും , വിദേശത്തുള്ള തൊഴിലാളികൾ അതാത് രാജ്യത്തുള്ള എംബസികളിലും , കൗൺസിലേറ്റുകളിലും രജി: ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി ആവശ്യപ്പെട്ടു.

Advertisment