Advertisment

ഇൻകാസ് യു എ ഇ തൃത്താല ഫുട്ബോൾ മേള ആലൂർ സോക്കർ ക്ലബ്‌ ജേതാക്കൾ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  ഇൻകാസ് യു എ ഇ തൃത്താല നിയോജക മണ്ഡലം സൗഹൃദവേദി യു എ ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് തൃത്താല മണ്ഡലത്തിലെ 12 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു.

Advertisment

publive-image

വർണ്ണാഭമായ ഉൽഘാടന ചടങ്ങുകളിലൂടെ മേള ആരംഭിച്ചു. യു എ ഇ യുടെ മുൻ ദേശീയ ഫുട്ബോൾ താരം ഹസൻ അലി ഇബ്രാഹിം അലി അഹ്‌മദ്‌ അൽ ബലൂശി ഉൽഘാടനം നിർവഹിച്ചു ഇൻകാസ് തൃത്താല നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ് ചാലിശ്ശേരി സ്വാഗതം ചെയ്തു .

പ്രസിഡന്റ് നാസർ അലി, ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ, ഷാജി പെരുമ്പിലാവ്, , നാസർ പാണ്ടിക്കാട്, ഹൈദർ തട്ടത്താഴത്തു, ആരിഫ് അങ്ങാടി, ഷജീർ ഏഷ്യാഡ്‌ ,നാസർ നാലകത്തു, അഹമ്മദുണ്ണി, ശശികുമാർ, ബാബു റഷീദ് തുടങ്ങിയവർ നേതൃതം നൽകി.

വാശിയേറിയ ഫൈനലിൽ "ആലൂർ സോക്കർ" ക്ലബ്‌, "എഫ് സി തൃത്താല ദേശ"ത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് വിജയികളായി.

മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ കൂറ്റനാട് കൂട്ടായ്മയെ തോല്പിച്ച് എഫ് സി ആനക്കര വിജയികളായി.

Advertisment