Advertisment

ഇൻകാസ് നേതാവ് സെബി സെബാസ്റ്റ്യൻ യാത്രയപ്പ് നൽകി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ:  പത്ത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ജില്ല കെ.എസ്.യു. മുൻ ജനറൽ സിക്രട്ടറി ഇൻക്കാസ് സിക്രട്ടറിയുമായ യു.എ.ഇ.യിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക, ജീവ കാരുണ്യ പ്രവർത്തകനായ സെബി സെബാസ്റ്റ്യൻ ഇൻക്കാസ് പ്രവർത്തകർ യാത്രയപ്പ് നൽകി.

Advertisment

publive-image

സി.പി. ജലീൽ ഏഴോമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ വെച്ച് ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി ഉപഹാരം നൽകി. ഇൻക്കാസ് യു.എ.ഇ. സിക്രട്ടറി ടി.പി.അശറഫ് ,ദുബൈ കമ്മിറ്റി സിക്രട്ടറി നൗഷാദ് കന്യാപ്പാടി, ജെബി ഇബ്രാഹിം, എസ്.കെ.പി.ശംശുദ്ദീൻ, എൻ.പി.സക്കരിയ്യ, കെ.വി.ഫൈസൽ എന്നിവർ ആശംസകൾ നേർന്നു.

സെബി സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി. രതീഷ് ഇരട്ടപ്പുഴ സ്വാഗതവും, ജിജോ ജേക്കബ്ബ് കോണിക്കൽ നന്ദിയും പറഞ്ഞു. മുൻ മന്ത്രിയും, സീനിയർ കോൺഗ്രസ്സ് നേതാവ് സി.എൻ.ബാലകൃഷ്ണന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

Advertisment