Advertisment

വിദേശ രാജ്യങ്ങളിൽ പോയി വ്യവസായികളോടും പ്രവാസി സമൂഹങ്ങളോടും പിറന്ന മണ്ണിൽ നിക്ഷേപമിറക്കാൻ സന്നദ്ധമാകണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുകയാണ് - ഇന്‍കാസ് അബുദാബി

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി: പ്രവാസി വ്യവസായികൾ രാഷ്ട്രീയ മേലാളന്മാരുടെ ദാർഷ്ട്യത്തിനു മുന്നിൽ പകച്ചു നിന്ന് ആത്മഹത്യ ചെയ്യുന്ന സംഭവം വീണ്ടും ആവർത്തിക്കുന്നു. കൊല്ലത്ത് വർക്ഷോപ്പ് തുടങ്ങാനാകാതെയും ആന്തൂരിൽ പണികഴിപ്പിച്ച കൺവെൻഷൻ സെന്റർ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാതെയും പ്രവാസി സമൂഹത്തെ പീഡിപ്പിക്കുകയാണെന്ന് ഇൻകാസ് അബുദാബി.

വിദേശ രാജ്യങ്ങളിൽ പോയി വ്യവസായികളോടും പ്രവാസി സമൂഹങ്ങളോടും പിറന്ന മണ്ണിൽ നിക്ഷേപമിറക്കാൻ സന്നദ്ധമാകണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയിലെ ആത്മാർത്ഥത പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.

ഇൻകാസ് അബുദാബി ഘടകം ഈ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും ഇടതു പ്രവാസി സംഘടനകൾ മൗനം വെടിയണമെന്നും ഇൻകാസ് അബുദാബി പ്രസിഡന്റ് യേശുശീലൻ, സെക്രട്ടറി സലിം ചിറക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു

Advertisment