Advertisment

മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനം പ്രവാസി സംഘടനകളെ അവഗണിച്ചു - ഇൻകാസ്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  നവകേരള പുനർനിർമാണവുമായി പൂർണമായും സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പ്രമുഖ അംഗീകൃത പ്രവാസി സംഘനകളെ പോലും അവഗണിച്ചു കൊണ്ട് പരിപാടിയെ രാഷ്ട്രീയവൽക്കരിക്കുകയും വേണമെങ്കിൽ പൊതു യോഗത്തിൽ വന്നു പ്രസംഗം കേട്ട് പോകാമെന്ന നിലപാട് യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതുമാണെന്നു ഇൻകാസ്‌ ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു .

Advertisment

കഴിഞ്ഞ സന്ദർശന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങളുടെ നടപടികൾ എവിടെ വരെയെത്തി എന്ന് അന്വേഷിക്കുമെന്ന് ഭയം കൊണ്ടാണോ സംഘടനാ പ്രധിനിധികളുമായുള്ള ചർച്ച മുഖ്യമന്ത്രി ഒഴിവാക്കിയത് എന്ന് അറിയില്ല. ഇടതുപക്ഷ സഹയാത്രികരായ ലോക കേരളസഭ അംഗങ്ങൾ നേരത്തെ അറിയിച്ച രീതിയിൽ നിന്നും മുഖ്യമന്ത്രി പിറകോട്ടു പോയി. ഭാര്യയും മകളും പേരകുട്ടിയും എല്ലാം ചേർന്ന് കുടുംബ സമേതം ഒരു പിക്നിക് നു വന്ന ലാഘവത്തോടെ യാണ് യാത്രയെ വിഭാവനം ചെയ്‌തിരിക്കുന്നതു എന്നാണ് അറിയുന്നത് .

സി പി എം ചാനൽ പരിപാടിയിൽ പങ്കെടുക്കാനും ബിസിനസ്സ് മീറ്റ് നും മുതലാളി മാരെ കാണാനും സമയം കണ്ടെത്തിയപ്പോൾ സംഘടന കളെ പൂണ്ണമായും അവഗണിച്ചു അവർക്ക് നേരിൽ കാണണോ അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ അവസരമുണ്ടായില്ല . അങ്ങിനെയുള്ളപ്പോഴാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഷാർജ യിൽ നടത്തിയ ജനസമ്പർക്ക പരിപാടി ഓർമ്മ വരുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ സന്ദർശിക്കാൻ പോലും പ്രേസിടെന്റ് അഭ്യർത്ഥിച്ചു കത്തയച്ചിട്ടും അദ്ദേഹം തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത് . സാധാരണ പ്രവാസികളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിൽക്കുകയാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു സഹകരിക്കാൻ തെയ്യാറായ കോൺഗ്രസ് പ്രവാസി സംഘടന ഇൻകാസ് നെ പോലും പൂർണമായും അവഗണിച്ചു.

പ്രവാസി സംഘനടകൾ ഇവിടുന്നു അയച്ച ദുരിതാശ്വാസ സാധനങ്ങൾ പോലും കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. . ഇൻകാസ് പ്രസിഡന്റ് ലോക കേരളം സഭ അംഗം എന്ന നിലയിൽ ഏതെങ്കിലും മീറ്റിംഗിൽ പങ്കെടുത്തിരിക്കാം. അല്ലാതാതെ ആർക്കും ഒന്നും അറിയില്ല .

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ ദേശദ്രോഹികളാക്കുന്ന ബി ജെ പി രീതിയിലാണ്, എന്തെങ്കിലും അപാകതകൾ ചൂണ്ടിക്കാണിക്കുന്ന മലയാളികളെ എല്ലാം കേരള വിരുദ്ധരാക്കി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതകാലമത്ര യും കഷ്ട്ടപ്പെട്ടു സ്വരൂപിച്ചുണ്ടാക്കിയ വീടും മറ്റു സമ്പാദ്യങ്ങളൊക്കയും പ്രളയത്തിൽ നഷ്ട്ടപെട്ട പ്രവാസികളിൽ ബഹുഭൂരിക്ഷവും സർക്കാർ ലിസ്റ്റിൽ നിന്നും പുറത്താണ്.

ഒരു ആനുകൂല്യവും പലർക്കും ഇതുവരെ കിട്ടിയിട്ടില്ല . സർക്കാർ ആവശ്യപ്പെട്ട രേഖകൾ പലതും അവരുടെ കൈവശം ഇല്ല. അതുകൊണ്ടു തന്നെ സർക്കാർ സഹായം നിഷേധിക്കപ്പെടുകയാണ്. ഇക്കാര്യത്തിന് പരിഹാരം ഉണ്ടാവണം. നേരിൽ വന്നു യോഗത്തിൽ പറയാൻ അവസരം ഇല്ലാത്തത് കൊണ്ടാണ് മാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു .

Advertisment