Advertisment

ദാരിദ്ര്യത്തിനെതിരെ രാഹുൽ ഗാന്ധിയുടെ 'മഹാ സർജിക്കൽ സ്ട്രൈക്ക്': ഇൻകാസ് ഫുജൈ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ:  ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങൾക്കു മിനിമം വരുമാനം ഉറപ്പു നല്കാനായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി പ്രഖ്യാപിച്ച "ന്യായ് കുറഞ്ഞ വരുമാന ഉറപ്പു പദ്ധതി" ദാരിദ്ര മുക്ത ഭാരതത്തിലെക്കുള്ള ആദ്യ ചുവടുവെപ്പും ലോകത്തെ തന്നെ ഏറ്റവും വലിയ സാമൂഹ്യ ക്ഷേമ പദ്ധതിയുമാണെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

5 കോടി കുടുബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മാസത്തിൽ 12000 രൂപയ്ക്കു താഴെ വരുമാനമുള്ള കുടുബങ്ങൾക്കു കുറവ് വരുന്ന തുക അവരുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്ന പദ്ധതി ന്യൂതനവും പ്രയോഗികവുമാണ്. 72000 ഒരു വർഷം ലഭിക്കും. മാസങ്ങളോളം സാമ്പത്തിക വിദഗ്ധർ ചേർന്ന് തയ്യാറാക്കിയ പദ്ധതി വലിയ ആഹ്ലാദത്തോടെ ആണ് ഇന്ത്യൻ ജനത സ്വാഗതം ചെയ്തത്.

ലക്ഷക്കണക്കിന് കോടി ചിലവഴിച്ചു "മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി" വിജയകരമായി നടപ്പാക്കിയ കോൺഗ്രസിന് ഈ പദ്ധതി എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുമെന്നും കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് ഉൾപ്പടെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കി മാതൃക കാട്ടിയ രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചു പ്രധാനമന്ത്രിയാക്കി ഒരു മതേതര ജനാധിപത്യ സർക്കാരിന് നേതൃത്വം നല്കാൻ അവസരം നൽകണമെന്ന് ഇൻകാസ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

Advertisment