Advertisment

ഇൻകാസ് ഫുജൈറ മലബാർ കുടുംബ സംഗമം പത്മജ വേണുഗോപാൽ ഉത്ഘാടനം ചെയ്യും

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ഇൻകാസ് ഫുജൈറ മലബാർ മേഖലാ കുടുംബ സംഗമവും യു എ ഇ യുടെ 48 മത് ദേശീയ ദിനാഘോഷവും മുൻ കെ ടി ഡി സി ചെയർപേഴ്സനും കെ പി സിസി ജനറൽ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ഉത്ഘാടനം ചെയ്യും.

Advertisment

ഡിസംബർ 13 നു വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക് ഫുജൈറ കോൺകോർഡ് ഹോട്ടലിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും, സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും ഉണ്ടാവും.

publive-image

പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പത്മജക്കു ദുബായ് അന്താരാഷ്ട വിമാനത്താവളത്തിൽ ഇൻകാസ് നേതാക്കൾ ഊഷ്മളമായ സ്വീകരണം നൽകി.

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ എൻ പി രാമചന്ദ്രൻ ടി ആർ സതീഷ് കുമാർ , ഗ്ലോബൽ കമ്മറ്റി അംഗം ഷാജി കാസ്മി, യൂസുഫലി, നാസർ പറമ്പൻ, ഫിറോസ് ബക്കർ, സഫാദ്, നാസർ , വിജയ്, തുടങ്ങിവർ ചേർന്ന് സ്വീകരിച്ചു.

Advertisment