Advertisment

ഇൻകാസ് ഫുജൈറ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ഇൻകാസ് ഫുജൈറ കമ്മിറ്റി ഇഫ്താർ കുടുബ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ, സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടി പ്രവാസി സമൂഹത്തിന്റെ പരിഛേദമായി മാറി.

Advertisment

publive-image

മാനവ ഐക്യത്തിന്റെ യും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് വൃതാനുഷ്ഠാനം ലക്‌ഷ്യം വെക്കുന്ന്തെന്നു ഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. യു എ ഇ ലെ പ്രമുഖ പ്രവാസി സാമൂഹ്യ സാംസ്‌കാരിക സംഘടന എന്ന നിലയിൽ എല്ലാവരുമായി ചേർന്ന് നിൽക്കുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നത്.

എല്ലാ വിഭാഗങ്ങളുടെയും ആചാര അനുഷ്‌ടങ്ങളൊടു എന്നും ആദരവ് പുലർത്തുന്ന മാതൃസംഘടന യായ കോൺഗ്രസ് ന്റെ പാരമ്പര്യം ഉൾക്കൊണ്ടാണ് ഇൻകാസ് പരിപാടി സംഘടിപ്പിച്ചതെന്നു അദ്ദേഹം തുടർന്ന് പറഞ്ഞു.

publive-image

ടി ആർ സതീഷ് കുമാർ, ജോജു മാത്യു , ഡോക്ടർ കെ സി ചെറിയാൻ, , ഷാജി പെരുമ്പിലാവ്, ഹംസ പി സി, നാസർ പാണ്ടിക്കാട്, , അബ്ദുൽ സമദ്, മനാഫ് ഒളങ്കര , സന്തോഷ് കെ മത്തായി, നാസറുദ്ധീൻ, സുഭഗൻ , നാസർ പറമ്പൻ , തുടങ്ങിയവർ നേതൃത്വം നൽകി. ഇൻകാസ് ജില്ലാ ഭാരവാഹികൾ , പ്രവർത്തകർ ,കെ എം സി സി നേതാക്കൾ, ഇന്ത്യൻ സോഷ്യൽ ക്ലബ് കൽബ, ഫുജൈറ ഖോർഫക്കാൻ, ഭാരവാഹികൾ ,പ്രത്യേക ക്ഷണിതാക്കൾ, വ്യവസായ പ്രമുഖർ, തുടങ്ങിവർ പരിപാടിയിൽ പങ്കെടുത്തു.

സ്ത്രീ കൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രാർത്ഥന സൗകര്യവും ഏർപ്പടുത്തിയിരുന്നു.

Advertisment