Advertisment

അക്രമരാഹിത്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തിനു നൽകിയത് മഹാത്മാ ഗാന്ധി: ജോസഫ് വാഴയ്ക്കൻ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ: അക്രമരാഹിത്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തിനു ജീവിച്ചു കാണിച്ചു നൽകിയത് നമ്മുടെ പ്രിയങ്കരനനായ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി യും മുൻ എം എൽ എ യുമായ ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

Advertisment

മഹാത്മജിയുടെ 150 മതു ജന്മവാർഷികവും സഹിഷ്ണുത വർഷവും ഒരുമിച്ചു വന്നത് ഏറ്റവും ശ്രദ്ധേയമാണെന്നും സഹിഷ്ണുതക്കു എന്നും മുൻഗണന നൽകുന്ന രാജ്യമായ യു എ ഇ മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

ഇൻകാസ് ഫുജൈറ കമ്മറ്റിയുടെ ദക്ഷിണ മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണതയും ഗാന്ധിജിയുടെ ജീവിതവും പരസ്പര പൂരകങ്ങളാണെന്നും വെല്ലുവിളികൾ നേരിടുന്ന മതേതരത്വ ഇന്ത്യയിൽ ഇതിന് ഏറെ പ്രസക്തി ഉണ്ടെന്നും അദ്ദേഹം തുടർന്നു.

സംഘാടകസമിതി കൺവീനർ ഇൻകാസ് ജനറൽ സെക്രട്ടറി ജോജു മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ ഇൻകാസ് ഫുജൈറ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ആനന്ദ് പിള്ള സ്വാഗതവും ബിജോയി ഇഞ്ചി പറമ്പിൽ നന്ദിയും രേഖപ്പെടുത്തി.

കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരായ പോൾസൺ കൂത്താട്ടുകുളം ,സൂരജ് പാലാക്കാരൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി , ഗാനമേളയും, ഇൻകാസ് കുടുംബത്തിലെ കുട്ടികളുടെ തിരുവാതിരയും , കിച്ചൻ ഓർക്കസ്ട്രയും വേറിട്ട അനുഭവമായി , കൂടാതെ നിരവധി കലാകാരന്മാർ പരിപാടിയെ വർണ്ണാഭമാക്കി. ഇൻകാസ് പ്രവർത്തകരും, സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പരിപോടിയിൽ പങ്കെടുത്തു.

Advertisment