Advertisment

ലോക വിമോചന പോരാട്ടങ്ങൾക്കു മഹാത്മാഗാന്ധി പുതിയ ദിശാബോധം നൽകി: ഇൻകാസ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ:  ലോകമെങ്ങുമുള്ള വിമോചന പോരാട്ടങ്ങൾക്കു പുതിയ ദിശാബോധം നൽകിയ വ്യക്‌തിത്വമായിരുന്നു മഹാത്മാഗാന്ധിയെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. ലോകം മുഴുവൻ ഗാന്ധിയൻ ആശയങ്ങൾ കൂടുതൽ പഠിച്ചുകൊണ്ടിരിക്കയാണ്. അഹിംസയും അക്രമരാഹിത്യവും, സഹവർത്തിത്വവും, നിസ്സഹകരണത്തിലൂടെ യുള്ള നിരായുധ വിപ്ലവവും അത്ഭുതത്തോടെ യാണ് ഇന്നും ലോകം നോക്കിക്കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഐക്രഷ്ട്രസഭ ഒക്ടോബർ 2 ലോക അക്രമരാഹിത്യ ദിനമായി ആചരിക്കുന്നു. പക്ഷെ ഇന്ത്യയിൽ ഗാന്ധി സ്മ്രിതികൾ ഇല്ലാതാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ചെറുത്തു നിൽപ്പ് അനിവാര്യമാണ്.

publive-image

പുതിയ തലമുറയ്ക്ക് മഹാത്മജിയുടെ ആശങ്കൾ പകർന്നു നൽകാനുള്ള ബാധ്യത നാം നിറവേറ്റണം. മഹാത്മജി യുടെ 150 - മത്‌ ജന്മവാഷികത്തോടനുബന്ധിച്ചു ഇൻകാസ് ഫുജൈറ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ടി ആർ സതീഷ് കുമാർ പരിപാടി ഉൽഘടനം ചെയ്തു. ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, സെക്രട്ടറി യൂസുഫലി എന്നിവർ പ്രസംഗിച്ചു. അബ്ദുൽ സമദ് , ജിതേഷ് നമ്പറോൺ , ഇൻകാസ് ജില്ലാ പ്രസിഡന്റ് മാർ, മറ്റു സഹ ഭാരവാഹികള ടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28 വരെ വർഷം മുഴുവൻ ഇതുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർഥി കൾക്കായി ഗാന്ധി പഠന ഉദ്ബോധന ക്ലാസ്സുകൾ , പ്രബന്ധ മത്സരങ്ങൾ , ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisment