Advertisment

ജെ.സി.സി - മിഡിൽ ഈസ്റ്റ് പ്രതിനിധി സമ്മേളനം യു.എ.ഇ.യിൽ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  ജെ.സി.സി-മിഡിൽ ഈസ്റ്റ് പ്രതിനിധി സമ്മേളനം ഫെബ്രുവരി 8-ന്, ഹിറ ആഡിറ്റോറിയം, ഷാർജയിൽ വെച്ച് നടത്തുന്നു. രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനം എൽ.ജെ.ഡി, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് ഉത്‌ഘാടനം ചെയ്യും.

വിവിധ വിഷയങ്ങളിൽ ചർച്ചകൾ, സെമിനാർ, അരങ്ങിൽ ശ്രീധരൻ പുരസ്‌കാര സമർപ്പണം എന്നിവയും നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എൽ.ജെ.ഡി, സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ് കുമാർ ഉത്‌ഘാടനം ചെയ്യും.

വി.കുഞ്ഞാലി, ഷംസാദ് റഹിം, വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ജെ.സി.സി പ്രതിനിധികൾ എന്നിവർ സംസാരിക്കുമെന്ന് ജെ.സി.സി മിഡിൽ ഈസ്റ്റ് കമ്മിറ്റി പ്രസിഡൻറ് സഫീർ പി. ഹാരിസ് (കുവൈറ്റ്), ജനറൽ സെക്രട്ടറി ടി.ജെ.ബാബു (ദുബായ്) എന്നിവർ അറിയിച്ചു.

Advertisment