Advertisment

ഓണം മലയാളികളുടെ സാർവ്വ ദേശീയ ആഘോഷം - കെ സി അബൂബക്കർ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൽബ (ഷർജ): കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്‌ കൾച്ചറൽ ക്ലബ്ബിന്‍റെ ഈ വർഷത്തെ ഓണം ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ട് "ഓണം പൊന്നോണം 2019" മെഗാ കൾച്ചറൽ ഷോ അരങ്ങേറി. പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.

Advertisment

ക്ലബ്‌ ജനറൽ സെക്രട്ടറി കെ സിഅബൂബക്കർ ആമുഖ പ്രസംഗം നടത്തി. സാമൂഹ്യസാംസ്‌കാരിക സാമുദായിക ബന്ധങ്ങളുടെ സമന്വയമാണ് ഇത്തരം ആഘോഷങ്ങളെന്നും ഈദും ഓണവും ഒരുമിച്ചു ആഘോഷിക്കുമ്പോൾ വിവിധ വിശ്വസങ്ങളുട ഐക്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഓണം ലോക മലയാളിയുടെ അഭിമാനമായ സവ്വദേശീയ ആഘോഷമാണെന്നും അദ്ധേഹം പറഞ്ഞു.

publive-image

പ്രശസ്ത സിനിമ സീരിയൽ അഭിനേത്രി അർച്ചന സുശീലൻ ഉത്ഘാടനം ചെയ്തു. നടി അംബിക സന്നിഹിതയായിരുന്നു. പ്രശസ്ത ഗായകരായ ലക്ഷ്മി ജയൻ, ശ്രീനാഥ്  എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, നാടൻ പാട്ട് , കലാ കായികമത്സരങ്ങൾ മാവേലി എഴുന്നള്ളിപ്പ് ശിങ്കാരിമേളം ക്ലബ് വനിതാവേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ തിരുവാതിരക്കളി, ഒപ്പന, സിനിസ്റ്റിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമയുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു. ക്ലബ് ട്രഷറർ മുരളീധരൻ വി ഡി , ജോയിന്റ് സെക്രട്ടറി ആന്റണി വൈസ് പ്രസിഡന്റ് മോഹൻദാസ് ടി പി, ആർട്സ് സെക്രട്ടറി അഷ്‌റഫ് വി , സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ പി എം , സാഹിത്യ വിഭാഗം സെക്രെട്ടറി സുബൈർ എടത്തനാട്ടുകര, മുജീബ് കക്കട്ടിൽ, , ഗോപിബാബു, ശിവദാസൻ, അഷ്‌റഫ് പൊന്നാനി, അജ്മൽ ,ഷജീർ, സൈനുദ്ധീൻ, അബ്ദുൽ കലാം , സമ്പത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പായസ മത്സരത്തിലെ വിജയികൾ ക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

Advertisment