Advertisment

കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലാർ സേവനം വെള്ളിയാഴ്ച

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൽബ:  കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിൽ 08 /03 / 2019 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മണി മുതൽ കോൺസുലാർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും.

കൽബ ,ഫുജൈറ , ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പാസ്പ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 1മണി വരെയും വൈകുന്നേരം 4 മുതൽ 8 വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 09.2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment