കൽബ ഐ എസ് സി സി ഷട്ടിൽ ടൂർണമെന്റ്: മിഥുനും മോനിഷും (ദുബായ്) ജേതാക്കൾ

ഗള്‍ഫ് ഡസ്ക്
Tuesday, September 11, 2018

കൽബ:  ഇൻഡ്യൻ  സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ് നടത്തിയ യു എ ഇ ഏകദിന ഷട്ടിൽ  ടൂർണമെന്റിൽ  ദുബായിൽ നിന്നുള്ള മിഥുൻ , മോനിഷ്  കൂട്ടുകെട്ട് ജേതാക്കളായി. സ്റ്റെഫിൻ ജസിൽ ടീമിനെയാണ് മൂന്നു സെറ്റുകൾക്ക്  തോൽപ്പിച്ചത്.  സിജുമോൻ ഏറ്റവും നല്ല   കളിക്കാരനുള്ള  ട്രോഫി കരസ്ഥമാക്കി.

രാവിലെ ഒൻപതു മണിക്ക് തുടങ്ങി രാത്രി പതിനൊന്നു മണി വരെ നീണ്ടു നിന്ന, യു എ ഇ യുടെ വിവിധ ഭാഗത്തു നിന്നായി ഇരുപത്തിനാലു ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ കായിക രംഗത്തെ ആവേശമായി മാറി നൂറു കണക്കിന് ആളുകൾ കാണികളായി   എത്തിയിരുന്നു.

ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി കെ സി അബൂബക്കർ, വൈസ് പ്രസിഡന്റ് ടി പി മോഹൻദാസ്, ട്രഷറർ ആന്റണി സി എക്സ്, ആർട്സ് സെക്രട്ടറി  സുബൈർ എടത്തനാട്ടുകര, കൺവീനർ വി അഷ്‌റഫ്, സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ നാട്ടിക, കൺവീനർ അജ്മൽ അരീക്കോട് , സമ്പത് കുമാർ, എ എം ജോൺസൺ , കെ പി മുജീബ്,  ഷജീർ, മുരളി, പ്രദീപ്, ഫിറോസ് ,ഷാബു  തുടങ്ങിയവർ  സമ്മാനങ്ങൾ വിതരണം ചെയ്യുകയും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.ഷട്ടിൽ  പരിശീലകൻ കൂടി യായ വേണു ഫുജൈറ അമ്പയറിങ്ങിനു നേതുത്വം നൽകി.

×