Advertisment

കൽബയിൽ 'വേനൽവിസ്മയം 2019' ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്ബിന്റെ ഈ വർഷത്തെ വേനൽ വിസ്‌മയം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . നാട്ടിൽ പോകാൻ കഴിയാതെ യു എ ഇ തന്നേ അവധി കാലം ചിലവഴിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച് കൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി.

Advertisment

publive-image

ഗാനമേള , നൃത്തങ്ങൾ , മിമിക്രി ചിത്രീകരണം തുടങ്ങി വിവിധ കല പരിപാടികൾ ഉണ്ടായിരുന്നു. ഇന്ത്യൻ സ്കൂൾ ഫുജൈറ ഫെസിലിറ്റി മാനേജർ ഇ മുഹമ്മദ് കുട്ടി മുഖ്യ അതിഥിയായി പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് പരിപാടി ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി. ട്രഷറർ വി ഡി മുരളീധരൻ, സി എക്സ് ആന്റണി , ആർട്സ് സെക്രട്ടറി അഷ്‌റഫ് വി, ഗോപി ബാബു, ശിവദാസൻ, അജ്മൽ, സമ്പത്ത് ,വനിതാ വിഭാഗം പ്രവർത്തകരായ ഹസീന അബൂബക്കർ, സീമ ഉദയകുമാർ, സുനു സമ്പത് ,ബാലവേദി ഭാരവാഹികളായ ഹിദാ ഫാത്തിമ, ശ്രദ്ധ ബാബു, ശ്രീപ്രിയ ഉദയകുമാർ, ഫാത്തിമ മെഹ്‌റിൻ, അശ്വിൻ എന്നിവർ നേതൃത്വം നൽകി.

Advertisment