Advertisment

കല്ലറ പ്രവാസി കൂട്ടായ്മ 'ഓണം ഫെസ്റ്റ്' സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ:  തിരുവനന്തപുരം ജില്ലയിലെ കല്ലറ നിവാസികളുടെ യു. എ. ഇ.യിലെ പ്രവാസി കൂട്ടായ്മ കല്ലറ പ്രവാസി അസ്സോസ്സിയേഷന്‍ (കെ. പി. എ.) വിവിധ പരിപാടികളോടെ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. റോയൽ ഫർണിച്ചർ ചെയർമാന്‍ സുഗതൻ ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

കെ. പി. എ. പ്രസിഡണ്ട് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നഹാസ് സ്വാഗതവും കെ. പി. എ. രക്ഷാധികാരി സുരേഷ് കൃഷ്ണ ഓണസന്ദേശവും നൽകി. അനിൽ, സജീർ കോട്ടൂർ, ഹർഷ കുമാർ, നവാസ്, അന്‍വര്‍ ബൈജു, ബിജു ശ്രീഗംഗ, ഷാജി, ഹലീം, റഹിം കല്ലറ, അജി റോയ് എന്നിവർ ആശംസകൾ നേർന്നു. ജിനു കല്ലറ, ലാൽ കോട്ടൂർ, ഷാൻ റോയൽ, അജിത് കല്ലറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തങ്ങളുടെ മേഖലയില്‍ പ്രവാസ ലോകത്ത് വിശിഷ്ട സേവനങ്ങള്‍ ചെയ്ത് ശ്രദ്ധേയരായ ഷാർജാ ഇന്ത്യൻ അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ. പി. ജോൺസൺ, റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ, ഹാഷിം, അയ്യൂബ്, റാഫി മതിര, വഹാബ്, തൗഫീഖ് കല്ലറ, ഉമേഷ് കണ്ണൂർ, ഷിബു കല്ലറ എന്നിവരെ ആദരിച്ചു.

പ്രശസ്ത ഗായകരായ ലേഖ അജയ്, ഷിബു കല്ലറ എന്നിവർ നേതൃത്വം നൽകിയ ഗാനമേള, ബിനു, കമൽ, ചേക്ക് രാജീവ്, തൗഫീഖ് കല്ലറ, നാൻസി എന്നീ ടെലിവിഷൻ താരങ്ങൾ അണിനിരന്ന കോമഡി ഷോ എന്നിവ അരങ്ങേറി.

തിരുവാതിര, മാവേലി എഴു ന്നള്ളത്, തിരുവോണ സദ്യ, കെ. പി. എ. അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ എന്നിവയെല്ലാം ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടി. യു. എ. ഇ.യിലെ കലാ സാംസ്‌കാരിക വ്യവസായ രംഗങ്ങളിലെ പ്രമുഖർ ഓണാഘോഷ പരിപാടിയിൽ സംബന്ധിച്ചു.

Advertisment