Advertisment

സംഗീത പ്രേമികളുടെ ആദരം : സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  സംഗീത രംഗത്ത് 28 വർഷങ്ങൾ പിന്നിടുന്ന പ്രശസ്ത ഗായകൻ കണ്ണുർ ഷരീഫിനെ അബുദാബി യിലെ സംഗീത പ്രേമികൾ ആദരിക്കുന്നു. 2019 ഫെബ്രു വരി 8 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ഒരുക്കുന്ന 'സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്' എന്ന സംഗീത നിശയിൽ വെച്ചാണ് ഗായകനെ ആദരിക്കുക എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂ ണിക്കേഷന്‍ ഓഫീസര്‍ വി. നന്ദ കുമാര്‍, അംഗീകൃത സംഘടനാ സാരഥികള്‍, പ്രവാസി ഭാരതി റേഡിയോ ഡയറക്ടര്‍ കെ. ചന്ദ്രസേനന്‍, സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

തുടർന്ന് അലിഫ് മീഡിയ ഒരു ക്കുന്ന വൈവിധ്യ മാർന്ന ഗാന ങ്ങൾ കോർത്തിണക്കിയ രണ്ടു മണിക്കൂർ ദൈർ ഘ്യമുള്ള സംഗീത നിശ അര ങ്ങേറും. പ്രോഗ്രാമി ലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

മാപ്പിളപ്പാട്ടു രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കണ്ണൂർ ഷെരീഫ് 28 വർഷ ത്തിനിടെ മുസ്‌ലിം -കൃസ്തീയ - ഹിന്ദു ഭക്തി ഗാന ങ്ങളും നാടക ഗാന ങ്ങളും അടക്കം എണ്ണായിരത്തോളം പാട്ടു കൾ പാടിക്കഴിഞ്ഞു. ഗോഡ് ഫോർ സെയിൽ, നിക്കാഹ്, ഓൺ ദ് വേ എന്നീ സിനിമ കളിലുടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഈ ഗായകൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

publive-image

അയ്യായിരം വേദികൾ പിന്നിട്ട ഈ യുവ ഗായകൻ കഴിഞ്ഞ 22 വർഷമായി തുടർച്ചയായി ഗൾഫിലെ വേദികളി ൽ സംഗീത മേളകൾ അവതരിപ്പിച്ചു വരുന്നു എന്നത് പ്രവാസി മലയാളികൾക്ക് ഇടയിൽ കണ്ണുർ ഷെരീഫിന് ലഭിച്ചിട്ടുള്ള ജനപ്രീതിയാണ് പ്രതിഫലിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.

മുഹമ്മദ് അലി (അലിഫ് മീഡിയ), പ്രായോജക പ്രതിനിധികളായ അഷ്‌റഫ്, റസീൽ പുളിക്കൽ, സംവി ധായകരായ സുബൈർ തളിപ്പറമ്പ, ഷൗക്കത്ത് വാണിമേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Advertisment