Advertisment

കെ. എം. സി. സി. പ്രവർത്തക സംഗമവും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാരവും

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രവർ ത്തക സംഗമവും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണ വും നവംബർ 22 വെള്ളിയാഴ്ച അബുദാബി ഇസ്ലാമിക്‌ സെന്ററിൽ നടക്കും.

Advertisment

ഉച്ചക്കു ശേഷം രണ്ടു മണിക്ക് ആരംഭിക്കുന്ന പ്രവർത്തക സംഗമം, പ്രവാസി ഭാരതി (റേഡിയോ) മാനേജിംഗ് ഡയറ ക്ടർ കെ. ചന്ദ്ര സേനൻ ഉത്ഘാടനം ചെയ്യും.

publive-image

'നവ മാധ്യമങ്ങളും യുവ ചിന്തകളും' എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചര്‍ച്ച, കെ. എം. സി. സി. പ്രവർത്തക സംഗമ ത്തിന്റെ ഭാഗമായി നടക്കും. മാധ്യമ പ്രവർത്തകനും കെ. എം. സി. സി. നേതാവു മായ റസാഖ് ഒരുമയൂർ ചര്‍ച്ചക്കു നേതൃത്വം നല്‍കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മുസ്ലീം ലീഗ് പ്രസ്ഥാനത്തിന്റെ ഉരുക്കു കോട്ട എന്നറിയ പ്പെടുന്ന കടപ്പുറം പഞ്ചായത്തിലെ സമുന്നത നേതാവ് ആയിരുന്ന മർഹും പി. വി. ഹമീദ് മോൻ എന്നവരുടെ നാമഥേയത്തിൽ കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം, പ്രവാസ ലോകത്തെ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനും കലാ സാംസ്കാ രിക രംഗത്തെ നിറസാന്നിദ്ധ്യവും പ്രസ്തുത പഞ്ചായത്ത് നിവാസിയുമായ പി. എം. അബ്ദുൽ റഹിമാന് സമ്മാനിക്കും.

ഓണ്‍ ലൈന്‍ മാധ്യമ രംഗത്ത് വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ പുരസ്കാരം.

കൂടാതെ അബുദാബി തൃശൂർ ജില്ലാ വനിതാ വിഭാഗം പ്രസിഡണ്ട് ആയി തെരഞ്ഞെടുത്ത സബിത സെയ്തു മുഹ മ്മദിന് സ്വീകരണവും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ആർ. വി. ഹംസ (കറുകമാട്) ക്ക് യാത്ര അയപ്പും ഈ സംഗമത്തിന്റെ ഭാഗമായി ഉണ്ടാവും.

കെ. എം. സി. സി. ജില്ലാ - മണ്ഡലം നേതാക്കൾ ചടങ്ങില്‍ സംബന്ധിക്കും. വിവര ങ്ങള്‍ക്ക് : 050 990 3193 (ഫൈസൽ കടവിൽ, ജനറൽ സെക്രട്ടറി).

Advertisment