Advertisment

ഉമ്മുൽഖുവൈൻ കെഎംസിസി: പെരുന്നാൾ പുതുവസ്ത്ര വിതരണം

author-image
ഗള്‍ഫ് ഡസ്ക്
New Update

"നമ്മളോടൊപ്പം നമ്മുടെ മിത്രങ്ങളും പുതുവസ്ത്രങ്ങൾ ധരിക്കട്ടേ"

Advertisment

ഈ വർഷത്തെ ചെറിയപെരുന്നാളിന്ന് ഉമ്മുൽഖുവൈൻ കെഎംസിസി കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങളിൽ പെരുന്നാൾ പുതുവസ്ത്രം വാങ്ങുവാനുള്ള സഹായം നൽകും. ഈ പദ്ധതിയുടെ യു എ ഇ തല ഉദ്ഘാടനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഉമ്മുൽഖുവൈൻ കെഎംസിസി ജനറൽസെക്രട്ടറി അഷ്ക്കർ അലി തിരുവത്രക്ക് നൽകി കൊണ്ട് നിർവഹിച്ചു.

publive-image

ഈ മഹത്തായ പദ്ധതിയിലൂടെ നിരാലംബരുടെ കണ്ണീരൊപ്പാനും അവരുടെ ചുണ്ടുകളിൽ പുഞ്ചിരി പരത്താനും ഉമ്മുൽഖുവൈൻ കെഎംസിസിക്ക് കഴിയട്ടെ എന്ന് തങ്ങൾ ആശംസിച്ചു.

യു എ ക്യു കെഎംസിസി ട്രഷറർ റെഷീദ് വെളിയംങ്കോട്, സെക്രട്ടറിമാരായ റാഷിദ് പൊന്നാണ്ടി, മുഹമ്മദ് എം ബി,ലെത്തീഫ് പുല്ലാട്ട്,

ഹമീദ് ഹാജി, റാഷിദ് വയനാട്, അസീസ് ചേരാപുരം,നാസർ ഒഥയോത്ത്, ഹൈദർ തിനൂർ, ശംസു കല്ലാച്ചി എന്നിവരും സന്നിഹിതരായിരുന്നു.

Advertisment