Advertisment

കോതപറമ്പ് പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമം

author-image
admin
New Update

ദുബായ്:  കൊടുങ്ങല്ലൂർ കോതപറമ്പ് നിവാസി കളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ദുബായ് ഗിസൈസിലെ അൽതവാർ പാർക്കിൽ സംഘടി പ്പിച്ച സംഗമത്തിൽ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള കോതപറമ്പ് നിവാസികൾ പങ്കെടുത്തു.

Advertisment

publive-image

ഡോക്ടർ സഫീർ അഹമ്മദ്, റഫീഖ് പനപ്പറമ്പിൽ, അൻസാരി, റഫീഖ് വട്ടപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കോതപറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ സിയാദ് കൊടുങ്ങല്ലൂർ മുഖ്യാതിഥിയായി സംബന്ധിച്ചു.

പ്രദേശത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാടിന്റെ പുരോഗതിക്ക് വേണ്ടിയും ഈ കൂട്ടായ്മ കൈ കൊള്ളേ ണ്ടതായ നിലപാടുകളെ കുറിച്ച് സിയാദ് വിശദീകരിച്ചു. അഭിലാഷ് പറമ്പത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് പോനാക്കുഴി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ - കായിക മത്സരങ്ങൾ നടന്നു.

Advertisment