Advertisment

മ്യൂസിക് ബാൻഡ് 'ലയ ഇമോഷൻസ്' ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മയായ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റർ രൂപം നൽകിയ 'ലയ ഇമോഷൻസ്' എന്ന മ്യൂസിക് ബാൻഡ് ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് കരാമ സെന്ററിൽ വച്ച് നടക്കും. ചടങ്ങിൽ യു. എ. ഇ. യിലെ കലാ സാംസ്കാരിക പ്രവർത്തകരും സപ്ത സ്വര രാഗ ലയ അംഗങ്ങളും സംബന്ധിക്കും.

Advertisment

publive-image

ഗ്രൂപ്പ് അംഗങ്ങളായ രശ്മി സുഷിൽ രചനയും ചാൾസ് സൈമൺ സംഗീതവും നിർവ്വഹിച്ച "സപ്ത വർണ്ണങ്ങളാൽ യു. എ. ഇ." എന്ന ആദ്യ സംഗീത ആൽബത്തിന്റെ അവതരണ വും ഓൺ ലൈൻ റിലീസും ചടങ്ങിൽ വെച്ച് നടക്കും. തുടർന്ന് 'ലയ ഇമോഷൻസ്' ബാൻഡ് നയിക്കുന്ന സംഗീത നിശ അരങ്ങേറും.

publive-image

ഏഴ് എമിറേറ്റുകളെ കുറിച്ചും രാഷ്ട്ര തലവന്മാരുടെ ഭരണ നൈപുണ്യത്തെ കുറിച്ചും രാജ്യത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും പ്രവാസി കൾ നൽകിയ സംഭാവനകളെയും പ്രതിപാദിക്കുന്ന സംഗീത ആൽബത്തിലൂ ടെ ‘സപ്ത സ്വര രാഗ ലയ’ യുടെ നിരവധി ഗായകർ ഒത്തു ചേരുന്നു. ഒരു വര്‍ഷം മുന്‍പേ ഗായകന്‍ ശരത് പരമേശ്വര്‍ ദുബായില്‍ വെച്ചു രൂപീകരിച്ച ‘സപ്ത സ്വര രാഗ ലയ’ എന്ന ഫേയ്സ് ബുക്ക് കൂട്ടായ്മയിൽ ലോകമെമ്പാടുമുള്ളമൂന്നര ലക്ഷത്തോളം അംഗങ്ങളുണ്ട്.

വിവരങ്ങൾക്ക് : ബിജോ എരുമേലി (052 207 7687) , ചാള്‍സ് സൈമണ്‍ (054 541 6646)

Advertisment