Advertisment

ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന് ബ്രാൻഡ് ഓഫ് ദ ഇയർ അവാർഡ്

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  പ്രമുഖ വിദേശ ധനവിനിമയ സ്ഥാപനമായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന് ബ്രാൻഡ് ഓഫ് ദ ഇയർ നേടി. ഏറ്റവും മികച്ച ധന വിനിമയ വ്യവസായ സ്ഥാപനം എന്ന നിലയിലാണ് അവാർഡ് ലഭിച്ചത്.

Advertisment

ലണ്ടനിലെ കെൻസിംഗ്ടൺ പാലസിലെ ദി സ്റ്റേറ്റ് അപ്പാർട്ടുമെന്റിൽ നടന്ന 2019 ലെ ലോക ബ്രാൻഡിംഗ് അവാർഡിലാണ് ലുലു എക്സ്ചേഞ്ചിന് ധനകാര്യ വിഭാഗത്തിൽ ബ്രാൻഡ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത്.

publive-image

യുഎഇയിൽ മാത്രം 75 ലധികം ശാഖകളുള്ള ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന് ആഗോളതലത്തിൽ 180 ബ്രാഞ്ചുകളുണ്ട്. ആഗോള പണ കൈമാറ്റം, വിദേശനാണ്യം, ശമ്പള അഡ്മിനിസ്ട്രേഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന നോൺ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ഏറ്റവും വിശ്വസനീയമായ പേരുകളിൽ ഒന്നായി മാറി.

ലുലു എക്സ്ചേഞ്ചിന് ലോക പ്രശസ്ത ബ്രാൻഡിംഗ് അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷിക്കുന്നു, ഔദ്യോഗികമായി അംഗീകാരം ലഭിക്കുന്നത് വലിയ പദവിയാണ് അവാർഡ് ദാന ചടങ്ങിൽ സംസാരിച്ചു ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രശസ്‌തമായ വേൾഡ് ബ്രാൻഡിംഗ് ഫോറത്തിന്റെ വാർഷിക ഗാലയിൽ സമ്മാനിക്കുന്ന ബ്രാൻഡ് ഓഫ് ദി ഇയർ വ്യവസായ വിഭാഗങ്ങളിലെ ബ്രാൻഡിംഗിലെ മികച്ച നേട്ടം അംഗീകരിക്കുന്ന വ്യവസായ അവാർഡാണ്.

വിശകലനം, ഓൺ‌ലൈൻ, മാർക്കറ്റ് റിസർച്ച് എന്നിവയുടെ വിലയിരുത്തൽ അടിസ്ഥാനമാക്കിയാണ് വിധികർത്താക്കൾ വിജയികളെ തിരഞ്ഞെടുക്കുന്നത്. സ്ഥിരതയും പുതുമയും വിജയകരമായി കൂട്ടിച്ചേർക്കുന്നതിലൂടെയാണ് ഞങ്ങളുടെ പ്രശസ്തി കെട്ടിപ്പടുത്തിരിക്കുന്നതെന്ന് അദീബ് അഹമ്മദ് കൂട്ടിച്ചേർത്തു.

ഭാവിയിൽ ഈ അവാർഡുകളുടെ പതിപ്പുകളിലും വിജയകരമായ മുന്നേറ്റം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു.

Advertisment