Advertisment

അബുദാബി മാർത്തോമാ യുവജന സഖ്യം 2019-'20 പ്രവർത്തനോദ്ഘാടനം

author-image
ഗള്‍ഫ് ഡസ്ക്
New Update

ബുദാബി മാർത്തോമാ യുവജന സഖ്യം 2019-'20 വർഷത്തെ പ്രവർത്തനോദ്ഘാടനം അബുദാബി മാർത്തോമാ ഇടവക വികാരി റവ ബാബു പി കുലത്താക്കൽ നിർവഹിച്ചു. റവ ബിജു സി പി , ഇടവക സെക്രട്ടറി സുജിത് മാത്യു, സിബി വർഗ്ഗീസ്, സിൽസി റേച്ചൽ, കെ വി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment

publive-image

ഓഗസ്റ്റ് തീയതികളിൽ നടക്കുന്ന ഗൾഫ് മാർത്തോമാ യൂത്ത് കോൺഫെറെൻസിന്റെ ഔദ്യോഗിക ബ്രോഷർ, രജിസ്‌ട്രേഷൻ കൗണ്ടർ എന്നിവയുടെ ഉദ്ഘടനവും യോഗത്തിൽ വെച്ച് നടത്തപ്പെട്ടു.

മാർത്തോമാ സഭയുടെ മികച്ച യുവജന സഖ്യമായി കഴിഞ്ഞ 8 വർഷമായി തിരഞ്ഞെടുക്കപ്പെടുന്ന യുവജന സഖ്യമാണ് അബുദാബി മാർത്തോമാ യുവജന സഖ്യം ഞങ്ങൾ ക്രിസ്തുവിന്റെ സൗരഭ്യവാസന ( WE, THE AROMA OF CHRIST ) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വിവിധ പ്രോഗ്രാമുകൾ ആണ് ഇ വർഷം നടത്തപ്പെടുന്നത്.

publive-image

ജി സി സി ( GCC ) രാജ്യങ്ങളിലെ വിവിധ മാർത്തോമാ ദേവാലയങ്ങളിൽ നിന്നായി എത്തുന്ന ആയിരത്തോളം യുവജന സഖ്യം അംഗങ്ങൾക്കായി ഓഗസ്റ്റ് 10, 11, 12 തീയതികളിൽ നടക്കുന്ന ഗൾഫ് മാർത്തോമാ യൂത്ത് കോൺഫെറെൻസിനു ഇ വർഷം അബുദാബി മാർത്തോമാ യുവജന സഖ്യം ആദിദേയത്വം വഹിക്കും.

publive-image

ഇത് കൂടാതെ വിവിധ വിഷയങ്ങളിൽ ഉള്ള ക്ലാസുകൾ , സെമിനാറുകൾ , വേദ പഠന ക്ലാസുകൾ , എകൃുെമനിക്കൽ സംഗമം , സ്പോർട്സ് ടൂർണമെന്റ് ( Chess, Volleyball & Badminton ) , പ്രതിഭ സംഗമം, ഹ്രസ്വ ചലച്ചിത്ര മത്സരങ്ങൾ , കയ്യെഴുത്തു മാസിക , ലേബർ ക്യാമ്പ് താമസിക്കുന്ന തൊഴിലാളികളുടെ ഒത്തുകൂടൽ , ഓണം - ക്രിസ്മസ് ആഘോഷങ്ങൾ , കലാസന്ധ്യ , വിഷ രഹിത പച്ചക്കറി കൃഷി , മികച്ച കർഷകനെ കണ്ടെത്താനുള്ള കർഷകശ്രീ മത്സരം , ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ പ്രോഗ്രാമുകൾക്കാണ് യുവജന സഖ്യം ഈ വർഷം നേതൃത്വം നൽകുന്നത്.

യുവജന സഖ്യം സെക്രട്ടറി ജെറിൻ ജേക്കബ്, വൈസ് പ്രസിഡന്റ ബോബി ജേക്കബ് , ട്രഷറർ ഷിജിൻ പാപ്പച്ചൻ , വനിതാ സെക്രട്ടറി ബിൻസി രാജൻ, ജോയിന്റ് സെക്രട്ടറി ദിപിൻ പണിക്കർ , അക്കൗണ്ടന്റ് ജൂബി എബ്രഹാം എന്നിവർ നേതൃത്വം നല്കി.

Advertisment