Advertisment

അബുദാബി മലയാളീ സമാജത്തില്‍ 'മഴവില്ലഴക്' നാടകം അരങ്ങേറും

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  'നിറമുള്ള സ്വപ്നം' എന്ന നാടകത്തിന് ശേഷം വക്കം ജയലാല്‍ ആവിഷ്കരിക്കുന്ന പുതിയ നാടകമാണ് 'മഴവില്ലഴക്'.  കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും കഥ വൈകാരികമായി പറയുന്ന ഈ നാടകത്തിന്‍റെ രചന ഫ്രാന്‍സിസ് ടി മാവേലിക്കരയും, സംവിധാനം വക്കം ഷക്കീറുമാണ് നിര്‍വഹിക്കുന്നത്.

ഒക്ടോബര്‍ 4 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി മലയാളീ സമാജത്തില്‍ 'മഴവില്ലഴക്' അരങ്ങേറും. ദീപന്‍ ഒറ്റപ്പാലം, പ്രകാശ് തമ്പി, ജോബീസ് ചിറ്റിലപ്പിള്ളി, സലിം ചിറക്കല്‍, നീതഹരിദാസ്, ഷാഹിധനിവാസു, യമുനാജയലാല്‍, മാസ്റ്റര്‍ അനന്ദുസജീവന്‍, തുടങ്ങിയവര്‍ വേഷമിടുന്നു.

ഷാജി നവരസ, ക്ലിന്റ് പവിത്രന്‍, സുനില്‍ ഷൊര്‍ണൂര്‍, വാസു കുറുങ്ങോട്ട്, അജേഷ് കൃഷ്ണന്‍, റഹുമത്തലി, അന്‍സാര്‍ വെഞ്ഞാറമൂട്, ഗഫൂര്‍ പറത്തൊടി എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശനം സൗജന്യം.

Advertisment