Advertisment

ആഘോഷമാക്കി മോങ്ങം എമിറേറ്റ്സ് മൂന്നാമത് സ്നേഹ സംഗമം

author-image
ഗള്‍ഫ് ഡസ്ക്
New Update

അബൂദാബി:  യുഎഇയിലെ മോങ്ങത്ത്ക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ മോങ്ങം എമിറേറ്റ്സ് അതിന്റെ മൂന്നാമത് വാര്‍ഷികാഘോഷം "സ്നേഹ സംഗമം 2019" എന്ന ബാനറിൽ വിവിധങ്ങളായ പരിപാടികളോടെ അബൂദാബി മലയാളി സമാജത്തില്‍ വെച്ച് കൊണ്ടാടി.

Advertisment

യുഎഇയിലെ വിവിധ എമിറേറ്റ്സ്കളിൽ താമസിക്കുന്ന മോങ്ങത്തുക്കാരുടെ കൂടി ചേരല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷമായി മാറുകയായിരുന്നു.

publive-image

"മോങ്ങത്തിന്റെ വര്‍ത്തമാനം" എന്ന തലകെട്ടില്‍ നടത്തിയ സംവാദം ആശയ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായാതോടൊപ്പം ലഹരിക്കെതിരെ ശക്തമായ താക്കീതായി മാറുകയും ചെയ്തു. സംഗമം പൗര പ്രമുഖൻ സികെ അബ്ദുല്‍ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.

മോങ്ങം എമിറേറ്റ്സ് പ്രസിഡന്റ് കുവൈറ്റ് അലവികുട്ടി അധ്യക്ഷത വഹിച്ച സംഗമത്തിൽ അബ്ദുല്‍ റഷീദ് താന്നിപ്പറ്റ, സവാദ് പിപി, സിടി മുഹമ്മദുണ്ണി, അബ്ദുല്‍ അസീസ്‌ മാസ്റ്റര്‍, നിയാസ് വെണ്ണക്കോടന്‍, ഫൈസല്‍ ബംഗാളത്ത്, ഫൈസല്‍ കോടാലി, കുഞ്ഞുട്ടി സ്മാര്‍ട്ട് ഗ്ലാസ് എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ കാലങ്ങളിൽ മോങ്ങത്ത് നിന്നും മണ്മറിഞ്ഞ പോയവരെ അഷ്‌റഫ് സൽവ അനുസ്മരിച്ചത് ചടങ്ങിന് ആത്മീയ മുഖം നൽകി. ചടങ്ങില്‍ യുഎഇയിലെ മോങ്ങത്തുകാരായ സംരംഭകരെ സികെ ഇർഷാദ്‌ പരിചയപ്പെടുത്തുകയും അവരുടെ പ്രതിനിധിയായി പ്രമുഖ വ്യവസായി സികെ അബ്ദുല്‍ ജബ്ബാര്‍ ഹാജിയെ ആദരിക്കുകയും ചെയ്തു.

സ്നേഹ സംഗമ സപ്ലിമന്റ്‌ സ്വാഗത സംഘം ചെയർമാൻ കുഞ്ഞിപ്പ മോങ്ങവും സെക്രട്ടറി സാജിദ് ചേങ്ങോടനും ചേർന്ന് പ്രകാശനം ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ, അൻസാർ വെഞ്ഞാറമൂടിന്റെ മിമിക്സ്, ലേഖാ അജയ് നയിച്ച ഗാനമേള എന്നിവ പരിപാടിക്ക് ഉത്സവാന്തരീക്ഷം സമ്മാനിച്ചു.

മോങ്ങം എമിറേറ്റ്സ്നു 2019-2020 പ്രവർത്തന വർഷത്തേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുസ്സലാം മോങ്ങം, ജബ്ബാർ ഹാജി സികെ ,സിടി മുഹമ്മദുണ്ണി (ഉപദേശക സമിതി), കുവൈത്ത്‌ അലവികുട്ടി (പ്രസിഡന്റ്‌), സികെ ഇർഷാദ്‌ മോങ്ങം (ജനറൽ സെക്രട്ടറി), സവാദ്‌ പിപി (ട്രഷറർ), അബ്ദുൽ റഷീദ്‌ താന്നിപറ്റ,

അഷ്രഫ്‌ സൽവ (വൈസ്‌ പ്രസിഡന്റ്‌), സാജിദ്‌ ചേങ്ങോടൻ, അജേഷ്‌ സാബു (ജോയിന്റ്‌ സെക്രട്ടറി) കുഞ്ഞിപ്പ മോങ്ങം, ജലീൽ പുളിയക്കോടൻ, നിയാസ്‌ വെണ്ണക്കോടൻ, യൂനിസ്‌ സലീം സികെ, ഫൈസൽ ബങ്കാളത്ത്‌, റഷീദ്‌ വട്ടോളി (എക്സികുട്ടീവ്‌ മെംബേർസ്സ്‌).

മുനീര്‍ സികെ, മാനു ബംഗാളത്ത്, നൗഫല്‍ പുല്ലന്‍, ഫസല്‍ കൊടിതോടിക, ഹാദില്‍, മന്‍സൂര്‍, സിറാജ് യുപി, ഫൈറൂസ്, ശിഹാബ് ടിപി, റിയാസ് വെണ്ണക്കോടന്‍, ജാഫര്‍, ഗഫൂര്‍, ഫവാസ്, ജലീൽ, മിദ്‌ലാജ്, ആഷിഖ്, മുഹ്സിൻ, ലത്തീഫ്, സവാദ് സികെ എന്നിവര്‍ നേതൃത്വം നല്‍കി. കുഞ്ഞിപ്പ മോങ്ങം സ്വാഗതവും അജേഷ്‌ സാബു നന്ദിയും പറഞ്ഞു.

Advertisment