Advertisment

എം. എസ്. ബാബുരാജ് & പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ് അജ്മാനില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  യു. എ. ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ അറേബ്യ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സംഗീത സംഗമം ‘എം. എസ്. ബാബു രാജ് – പീർ മുഹമ്മദ്‌ ഗോൾഡൻ ഹിറ്റ്‌സ്’ ഡിസംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും എന്ന് സംഘാടകർ അറിയിച്ചു.

Advertisment

publive-image

സൂഫി സംഗീതത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യും.

കൂടാതെ ഇശൽ അറേബ്യ ടീമിന്റെ ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ശാസ്ത്രീയ നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറും.

Advertisment