Advertisment

യു.എ.ഇ. മുട്ടം സരിഗമയുടെ അഞ്ചാം വാർഷികാഘോഷവും അവാർഡ് ദാനവും വെള്ളിയാഴ്ച ഷാർജയിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  യു.എ.ഇ.യിലെ മുട്ടം നിവാസികളുടെ കലാ -സാംസ്കാരിക സംഘടനയായ യു.എ.ഇ. മുട്ടം സരിഗമയുടെ അഞ്ചാം വാർഷികാഘോഷവും ,വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വനിതകൾക്കുള്ള എക്സലൻറ് അവാർഡ് ദാനവും 05-10 -2018 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടത്തുവാൻ പ്രസിഡണ്ട് പുന്നക്കൻ ബീരാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

Advertisment

publive-image

publive-image

ഡോ: സമീമ അബ്ദുൽ നാസർ ,ഷീല പോൾ, ആശ വിനോദ് , സാക്കിറ അബ്ദുൽ ഖാദർ ,റസിയ അബ്ദുറഹിം, സാഹിദ അബൂബക്കർ ,രശ്മി ബിനു, ബാലതാരങ്ങളായ റിദ അബ്ദുറഹീം, മെഹ് ലിക ആമീന എന്നിവർക്ക് എക്സലൻറ് അവാർഡ് നൽകി ആദരിക്കുവാൻ തീരുമാനിച്ചു.

യോഗത്തിൽ പുന്നക്കൻ മുഹമ്മദലി, സി.പി.ജലീൽ, എൻ.പി.സക്കരിയ്യ, സി.പി.മുസ്തഫ, കെ.വി.സക്കരിയ്യ, നജാദ് ബീരാൻ.ഹാഷിക്ക് ഹംസക്കുട്ടി, എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.ജനറൽ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം സ്വാഗതവും ഫാഷിഫ് പുന്നക്കൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് 34 വർഷം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന സരിഗമ രക്ഷാധികാരി എം.കെ.കമറുദ്ദീൻ യാത്രയപ്പ് നൽകും.

Advertisment